ലോകത്തില്‍ ഏറ്റവും അധികം വിമാനങ്ങള്‍ വാങ്ങുന്ന രാജ്യമായി ഇന്ത്യ. വിവിധ എയര്‍ലൈനുകള്‍ ഈ വര്‍ഷം മാത്രം 1000 വിമാനങ്ങള്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ഇതിന് കാരണംരാജ്യത്തെ വ്യോമയാന മേഖലയുടെ ശക്തമായ കുതിപ്പാണ്.എന്നാല്‍ 140 കോടി ജനങ്ങളുള്ള ഒരു രാജ്യത്ത്, 3 ശതമാനം എന്നത് 42 ദശലക്ഷം പേരാണ് എന്നുള്ളതാണ് വ്യോമയാന മേഖലയുടെ ശക്തി. ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന വ്യോമയാന വിപണിയുടെ രണ്ട് ഗുണഭോക്താക്കള്‍ ലോകത്തിലെ ഏറ്റവും വലിയ വിമാന നിര്‍മ്മാതാക്കളാണ്: അമേരിക്കയിലെ ബോയിംഗും യൂറോപ്പിലെ എയര്‍ബസും. ടാറ്റ ഗ്രൂപ്പ് ഫെബ്രുവരിയില്‍ ഏറ്റെടുത്ത എയര്‍ ഇന്ത്യ,
എയര്‍ബസില്‍ നിന്ന് 250 വിമാനങ്ങളും ബോയിംഗില്‍ നിന്ന് 220 വിമാനങ്ങളും വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്‍ഡിഗോ 500 പുതിയ എയര്‍ബസ് എ320 വിമാനങ്ങള്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്.കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങള്‍ക്കുളളില്‍ വിമാനത്തവളങ്ങളുടെ എണ്ണത്തിലും വര്‍ധനവുണ്ട്.
2030-ഓടെ കുറഞ്ഞത് 230 വിമാനത്താവളങ്ങളെങ്കിലും രാജ്യത്ത് ഉണ്ടാകുമെന്നാണ് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ വിലയിരുത്തല്‍ . കഴിഞ്ഞ ദശകത്തില്‍ 11 ബില്യണ്‍ ഡോളറിലധികം രൂപയാണ് എയര്‍പോര്‍ട്ടുകളില്‍ നടത്തിയ നിക്ഷേപം.2022 മുതല്‍ യാത്രക്കാരുടെ എണ്ണത്തില്‍ 36 % വര്ധനവുള്ളതായിയാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.കോവിഡിന് ശേഷം വിദേശ വിനോദസഞ്ചാരികളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.ഡല്‍ഹിക്കും മുംബൈയ്ക്കുമിടയിലുള്ള എയര്‍ കോറിഡോര്‍ ലോകത്തിലെ ഏറ്റവും തിരക്കേറിയ 10 ഇടങ്ങളില്‍ ഒന്നാണ്.






