ഡല്‍ഹി : വളര്‍ത്തുനായ വീടിന് മുന്നില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത സ്ത്രീയ്ക്ക് നേരെ പിറ്റ്ബുള്ളിനെ അഴിച്ച് വിട്ട് ഉടമയുടെ ക്രൂരത. സംഭവം നടന്നത് നോര്‍ത്ത് ഡല്‍ഹിയിലെ സ്വരൂപ് നഗറിലാണ്. സ്വരൂപ് നഗര്‍ സ്വദേശിയായ റിയ ദേവിക്കാണ് പിറ്റ് ബുള്ളിന്റെ ആക്രമണത്തില്‍ പരുക്കേറ്റട്ടുള്ളത്.
റിയയുടെ വീടിന് മുന്നില്‍ അയല്‍വാസിയുടെ വളര്‍ത്തുനായ ദിവസവും മലമൂത്ര വിസര്‍ജനം നടത്തുമായിരുന്നു. ഇതിനെ കുറിച്ച് ഉടമയോട് സംസാരിച്ചു. വീട്ടു പരിസരത്ത് നിന്നും നായയുടെ വിസര്ജിയ സ്ഥലം മാറ്റണമെന്നും ആവശ്യപ്പെട്ടു.
ഇതില്‍ പ്രകോപിതനായ ഉടമ നായയെ അഴിച്ചുവിട്ട് സ്ത്രീയെ ആക്രമിക്കുകയായിരുന്നു.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചട്ടുണ്ട്. റിയ ദേവിയുടെ മുഖത്തും കൈകളിലും കാലുകളിലും നായയുടെ കടിയേറ്റ് സാരമായി പരുക്കേറ്റു.






