പാലക്കാട്: തൃത്താല ഇരട്ടക്കൊലപാതക കേസില്‍ പ്രതി മുസ്തഫയുടെ കസ്റ്റഡി അപേക്ഷ നല്കാന് പോലീസ്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുന്നത് വിശദമായി ചോദ്യം ചെയ്യാനാണ്. കസ്റ്റഡിക്കായുള്ള അപേക്ഷ ചൊവ്വാഴ്ച സമര്‍പ്പിക്കും.
കൊല്ലപ്പെട്ടവരെആസൂത്രിതമായി പുഴക്കരയിലെത്തിച്ചാണോ കൊലപ്പെടുത്തിയതെന്ന് പരിശോധിക്കും. പ്രതിയും കൊല്ലപ്പെട്ടവരും തമ്മില്‍ മറ്റ് ഇടപാടുകളുണ്ടോ എന്നും അന്വേഷിക്കും. അതേ സമയം ഈ കൊലപാതകം പ്രതി ഒറ്റയ്ക്കാണോ നടത്തിയതെന്നും മറ്റാരുടെങ്കിലും സഹായം പ്രതിക്ക് ലഭിച്ചട്ടുണ്ടോയെന്നും പരിശോധിക്കുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി. കഞ്ചാവ് ഉപയോഗിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേകക്് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മുസ്തഫയെ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യും. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണ്.






