
വിയ്യൂർ ജയിലിൽ സംഘർഷം. ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ നേതൃത്വത്തിലാണ് ജയിൽ ജീവനക്കാരെ ആക്രമിച്ചത്. സംഘര്‍ഷത്തില്‍ മൂന്ന് ജയിൽ ജീവനക്കാർക്ക് പരിക്കേറ്റു. ഉച്ചയോടെയാണ് ജയിലിൽ സംഘർഷമുണ്ടായത്. ജയിൽ അധികൃതർ നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് അറിയിച്ചു.






