
49 ആം എകദിന സെഞ്ചുറിയുമായി തന്റെ റെക്കോര്‍ഡിനൊപ്പമെത്തിയ വിരാട് കോലിക്ക് ആശംസകളുമായി സച്ചിന് തെണ്ടുല്‍ക്കര്‍. അടുത്ത ദിവസം തന്നെ എന്റെ റെക്കോര്‍ഡ് മറികടക്കാനാവട്ടെ എന്നാണ് സച്ചിന് എക്സ് ആപ്പില്‍ കുറിച്ച്. ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ലോകകപ്പ് മത്സരത്തിലാണ് കോലി സച്ചിന്റെ റെക്കോര്‍ഡിനൊപ്പമെത്തിയത്.
'നന്നായി കളിച്ചു വിരാട്. 49ല്‍ നിന്ന് 50 (വയസ്) ലെത്താന്‍ എനിക്ക് 365 ദിവസം വേണ്ടിവന്നു. താങ്കള്‍ 49ല്‍ നിന്ന് 50ലേക്ക് വരും ദിവസങ്ങളില്‍ തന്നെ എത്തി എന്റെ റെക്കോര്‍ഡ് തകര്‍ക്കട്ടെ എന്ന് ആശംസിക്കുന്നു.'എന്നാണ് സച്ചിന് കുറിച്ചത്.
ദക്ഷിണാഫ്രിക്കക്കെതിരെ 119 പന്തിലാണ് കോലി തന്റെ 49ആം ഏകദിന സെഞ്ചുറി കുറിച്ചത്. വിരാടിന്റെ 35 ആം ജന്മദിനത്തില് കൊല്‍ക്കത്ത ഈഡര്‍ ഗാര്‍ഡന്‍സിനാണ് ഈ റെക്കോര്‍ട് നേട്ടം. മത്സരത്തില്‍ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സ് നേടി. ശ്രേയാസ് അയ്യരും (77) ഇന്ത്യക്കായി തിളങ്ങി. ദക്ഷിണാഫ്രിക്കക്കായി എയ്ഡന്‍ മാര്‍ക്രം ഒഴികെ ബാക്കിയെല്ലാ ബൗളര്‍മാരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.







Comments