
കഴിഞ്ഞ ദിവസം റെഡ്ഡിറ്റില്‍ വ്യാപകമായി ഒരു വീഡിയോ പ്രചരിക്കപ്പെടുകയുണ്ടായി. ഒരു വിശാലമായ ഗ്രൗണ്ടിലൂടെ മൂന്ന് ഓട്ടോ റിക്ഷകളുടെ മത്സര ഓട്ടമായിരുന്നു ഇത്. വീഡിയോ വളരെ പെട്ടെന്നാണ് സാമൂഹിക മാധ്യമത്തില്‍ വൈറലായത്.
വീഡിയോ സ്റ്റാര്‍ട്ടിംഗ് പോയന്റില്‍ റേയ്സിന് തയ്യാറായി നില്ക്കുന്ന ഓട്ടോറിക്ഷയില്‍ നിന്നാണ് ആരംഭിക്കുന്നത്. ഫ്ലാഗ് ഓഫ് ചെയ്ത അടുത്ത നിമിഷം മൂന്ന് ഓട്ടോ റിക്ഷകള്‍ കുതിച്ച് പായുന്നു. 'Auto GP' എന്ന കുറിപ്പോടൊയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. അതേ പേരിലുള്ള യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു കുറിപ്പ്. മത്സരകവാടത്തില് ഡിജിറ്റല്‍ ഒപ്റ്റിക്കല്‍സ് കോഹിമ എന്ന് എഴുതിയിരിക്കുന്നതും കാണാം.
എന്നാല്‍ വീഡിയോയില്‍ മത്സര ഫലമെന്തെന്ന് പറയുന്നില്ല. മത്സരം ഒരു യഥാര്‍ത്ഥ മത്സരമാണെന്ന് നിരവധി പേര് അവകാശപ്പെട്ടു. ഹരിപൂർ ഗ്രാമത്തില്‍ സംഗമേശ്വർ യാത്രയുടെ ഭാഗമായി റിവേഴ്സ് ഓട്ടോ റിക്ഷ ഡ്രൈവിംഗ് മത്സരം സംഘടിപ്പിച്ചിരുന്നതായി ഇതിനിടെ എഎൻഐ റിപ്പോർട്ട് ചെയ്തു. ഈ വീഡിയോ കഴിഞ്ഞ ജനുവരി 24 നാണ് പങ്കുവയ്ക്കപ്പെട്ടത്.






