കൗതുകമുണര്‍ത്തുന്ന ഒട്ടനവധി വാര്‍ത്തകള്‍ ദിവസവും സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടാറുണ്ട്. ഇത്തരം വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. ഇക്കൂട്ടത്തില്‍ പെട്ടന്ന് നമുക്ക് വിശ്വസിക്കാന്‍ പ്രയാസമാകുന്ന തരത്തിലുള്ള വീഡിയോകളും ഏറെ കാണാറുണ്ട്. സമാനമായ ഒരു വീഡിയോയാണ് ഇപ്പോള്‍ നെറ്റീസണ്‍സില്‍ അമ്പരപ്പ് സൃഷ്ടിക്കാറുണ്ട്. എന്തായാലും അതിരുകളില്ലാതെ ഇത്തരത്തിലുള്ള അനുഭവങ്ങള്‍ സമ്മാനിക്കാന്‍ കഴിവുള്ള വീഡിയോകള്‍ കാണാന്‍ സാധിക്കുന്നത് തന്നെ ഭൂരിഭാഗം ആളുകള്‍ക്കും സന്തോഷമുള്ള കാര്യമാണ്.
വ്യത്യസ്തമായൊരു കഫേയുടെ വീഡിയോയാണ് ഇത്. എങ്ങനെയൊക്കെ ഒരു കഫേ വ്യത്യസ്തമാക്കാം എന്ന് ചിന്തിക്കുന്ന ആളുകളുടെ ആശയങ്ങള്‍ക്കും അപ്പുറമാണ് ഈ കാഴ്ചയെന്ന് പറയാം. മീനുകള്‍ നീന്തിത്തുടിക്കുന്ന- ഒട്ടും ആഴമില്ലാത്തൊരു ജലാശയം പോലെയാണ് കഫേയുടെ തറ. കാല്വണ്ണ മൂടുംവരെ മാത്രം വെള്ളം. ഇതില്‍ ഭംഗിയുള്ള മീനുകള്‍ നീന്തിക്കളിക്കുന്നു. ഇതിലേക്ക് കാലുമിട്ട് ഈ കാഴ്ചയും കണ്ടുകൊണ്ട് കാപ്പി കുടിക്കുന്നത് ഒന്നോര്‍ത്തുനോക്കിക്കേ. ഇതാണ് കഫേയുടെ പ്രത്യേകത.
വിശ്വസിക്കാന്‍ അല്പം പ്രയാസമാണെങ്കിലും തായ്ലാന്ഡിലാണ് ഏറെ കൗതുകം പകരുന്ന ഈ കഫേയുള്ളത്. എന്നാല്‍ തായ്ലാന്ഡില് കൃത്യമായി എവിടെയെന്നതിന് സൂചനയില്ല. ഖാനോം എന്ന സ്ഥലത്താണെന്ന് ചിലര്‍ സൂചിപ്പിക്കുന്നു.'സയന്‍സ് ഗേള്‍' എന്ന പേജാണ് വീഡിയോ ആദ്യം പങ്കുവച്ചതെന്നാണ് വാര്‍ത്തകളിലുള്ളത്. തുടര്‍ന്ന് ഇത് വ്യാപകമായി പങ്കുവയ്ക്കപ്പെടുകയായിരുന്നു. പല പേജുകളും വ്യക്തികളുമെല്ലാം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വീഡിയോ പങ്കുവച്ചു. കാഴ്ചയുടെ കൗതുകം കൊണ്ടുതന്നെ ഒട്ടേറെ പേര് കമന്റുകളും കുറിച്ചു്ടുണ്ട്.

Comments