മനുഷ്യമനസ്സുകളുടെ ഹൃദയങ്ങള്‍ കീഴടക്കുന്ന ഒട്ടനവധി വീഡിയോകള്‍ സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടാറുണ്ട്. ഇവയില്‍ ഭൂരിഭാഗവും കുഞ്ഞുങ്ങളെ സംബന്ധിക്കുന്ന വീഡിയോകള്‍ ആയിരിക്കും. സമാനമായ ഒരു വീഡിയോയാണ് ഇപ്പോള്‍ നെറ്റീസണ്‍സിന്റെ ശ്രദ്ധ തിരിച്ചിരിക്കുന്നത്. എട്ട് വയസ്സുകാരന് പിറന്നാള്‍ ദിനത്തില്‍ ടീച്ചര്‍ നല്കിയ സര്‍പ്രൈസിന്റെ വീഡിയോ ആണ് വൈറല്‍ ആയിരിക്കുന്നത്. കൊളംബിയയിലെ എബൈജി കോയിലെ സ്കൂള്‍ വിദ്യാര്‍ത്ഥിയായ ഏയ്ഞ്ചല്‍ ഡേവിഡിന്റെ ജന്മദിനം ആണ് അധ്യാപിക ആഘോഷിച്ചത്.
ജനിച്ചിട്ട് ആദ്യമായിട്ടായിരുന്നു ഏയ്ഞ്ചലിന്റെ ജന്മദിനം ആഘോഷിക്കുന്നത്. അതുവരെ ജന്മദിനവും സാധാരണ ദിവസം പോലെ തന്നെ കടന്നുപോകും, കാരണം സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് നേരിടുന്ന കുടുംബമായിരുന്നു എയ്ഞ്ചലിന്റെത്. എയ്ഞ്ചല്‍ ഉള്‍പ്പെടെ നാല് കുട്ടികളെ നോക്കുന്നത് അമ്മയായിരുന്നു. എയ്ഞ്ചലിന്റെ ഈ അവസ്ഥ മനസ്സിലാക്കിയ അധ്യാപിക ജന്മദിനം ആഘോഷിക്കാനായി തീരുമാനിക്കുകയായിരുന്നു. ഏയ്ഞ്ചലിന്റെ ടീച്ചര്‍ കേസസ് സിമെനോ ആണ് അവന്റെ ജിവിതത്തിലെ ഏറ്റവും നല്ല ദിവസം അവന് സമ്മാനിച്ചത്.
ഒരു സുഹൃത്തിനൊപ്പം ചേര്‍ന്നായിരുന്നു ഏയ്ഞ്ചലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അധ്യാപിക ഒരുക്കങ്ങള്‍ എല്ലാം തന്നെ നടത്തിയത്. അധ്യാപികയുടെ നേതൃത്വത്തില്‍ ഏയ്ഞ്ചലിന്റെ ക്ലാസിലെ വിദ്യാര്‍ത്ഥികളെല്ലാം ചേര്‍ന്ന് ഏയ്ഞ്ചലിന് വേണ്ടി അവന് ഒരിക്കലും വിചാരിക്കാത്ത ജന്മദിനാഘോഷം സംഘടിപ്പിച്ചു, ക്ലാസിലേക്ക് വന്ന അവനെ വിദ്യാര്‍ത്ഥികള്‍ പാട്ടുപാടി ആശംസിച്ച് ക്ലാസിലേക്ക് ക്ഷണിക്കുന്നത് കണ്ടപ്പോള്‍ അവന്റെ ആകെ ഞെട്ടിപ്പോയി.
അവന്റെ മുഖത്ത് സന്തോഷം നിറഞ്ഞു. അവന്റെ ജീവിതത്തില്‍ ആദ്യമായിട്ടായിരുന്നു അങ്ങനെ ഒരു ആഘോഷം. ആ കുട്ടിയുടെ കണ്ണുകള്‍ നിറഞ്ഞു. അവന് ക്ലാസിന്റെ വാതില്ക്കല് അത്ഭുതത്തോടെ നിന്നു. അധ്യാപിക അകത്തേക്ക് വിളിച്ചപ്പോള്‍ കുട്ടികളെല്ലാം അവെ അകത്തേക്ക വിളിച്ച് കെട്ടിപ്പിടിക്കുന്നു. അവന് സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ദശലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. കുട്ടികളുടെ മനസിലെ നന്മയും സ്നേഹവും അതിനൊപ്പം തന്നെ അത് പ്രകടിപ്പിക്കാന്‍ വഴിയൊരുക്കിയ ടീച്ചറേയും സോഷ്യല്‍ മീഡിയ അങ്ങേയറ്റം പ്രശംസിച്ചു.

Comments