ഡീപ് ഫേക്ക് വീഡിയോ പുറത്തു വന്നതില്‍ ശക്തമായി പ്രതികരിച്ച രശ്മിക മന്ദാനയ്ക്ക് പിന്തുണയുമായി നടന് നാഗ ചൈതന്യ. ഇത്തരം പ്രവൃത്തികള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നാണ് താരം പറയുന്നത്. അമിതാഭ് ബച്ചനാണ് വീഡിയോ പുറത്ത് വന്നതിന് ശേഷം ആദ്യം പ്രതികരിച്ചത്. നിമയപരമായി തന്നെ നേരിടണമെന്നായിരുന്നു ബച്ചന്റെ പ്രതികരണം.
സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും ഇത് നിരാശാജനകമാണെന്നും ഭാവിയില്‍ എന്താകുമെന്ന ഭയം ഉണ്ടാകുന്നുവെന്നും നാഗചൈതന്യ പ്രതികരിച്ചു. ഇതിന്റെ ഇരകളാകുന്ന ആളുകളെ സംരക്ഷിക്കാന്‍ നടപടിയെടുക്കുകയും ഏതെങ്കിലും തരത്തിലുളള നിയമം നടപ്പിലാക്കുകയും വേണമെന്നും താരം എക്സില്‍ കുറിച്ചു.
ഫിറ്റഡ് ഔട്ട്ഫിറ്റ് ധരിച്ച് ലിഫ്റ്റിലേക്ക് ഓടിക്കയറുന്ന രശ്മികയുടെ വീഡിയോ എന്ന രീതിയിലാണ് കഴിഞ്ഞ ദിവസം മുതല്‍ ദൃശ്യം പ്രചരിച്ചു തുടങ്ങിയത്. ഇതിലെ സത്യാവസ്ഥ എന്തെന്ന് ആരാധകരുള്‍പ്പെടെ നിരവധി സോഷ്യല്‍മീഡിയാ ഉപയോക്താക്കള്‍ അന്വോഷിച്ച് പോയിരുന്നു.
പിന്നാലെ ഡീപ് ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ച മോര്‍ഫ്ഡ് വീഡിയോ ആണിതെന്ന്പറഞ്ഞുകൊണ്ട് ചിലര്‍ വിശദീകരണവുമായെത്തി. സാറാ പട്ടേല്‍ എന്ന ബ്രിട്ടീഷ് യുവതിയുടെ വീഡിയോയാണ് എഐ ഡീപ്പ് ഫേക്കിലൂടെ രശ്മികയുടേതെന്ന പേരില്‍ പ്രചരിച്ചത്.

Comments