വെറുതെ ഒരു വസ്ത്രം ധരിക്കാനും വാങ്ങാനുമൊക്കെ സമയവും പണവുമൊക്കെ മുടക്കുന്ന കാലമൊക്കെ കഴിഞ്ഞു പോയി. വിശേഷപ്പെട്ട എന്തു ചടങ്ങുണ്ടെങ്കിലും ഡിസൈനര്‍ കോസ്റ്റ്യൂമുകള്‍ ധരിക്കുക എന്നത് സെലിബ്രിറ്റികള്‍ക്കിടയില്‍ മാത്രമല്ല സാധാരണക്കാര്‍ക്കിടയിലും ഒഴിച്ചു കൂടാനാവാത്ത കാര്യമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. അങ്ങനെയുള്ള ഒരുപാട് ഡിസൈനര്‍മാര്‍ ഇന്ത്യയില്‍ തിളങ്ങിനില്‍ക്കുന്നുണ്ട്. അക്കൂട്ടത്തില്‍ മുന്‍പന്തിയിലാണ് ഇന്ത്യയില്‍ ഏറ്റവുമധികം ആഘോഷിക്കപ്പെടുന്ന ആഡംബര ഫാഷൻ ഡിസൈനര്‍മാരിലൊരാളാണ് സബ്യസാചി മുഖര്‍ജി.
ഇന്ത്യൻ വിവാഹവസ്ത്ര ഫാഷനുകളിലടക്കം തിളങ്ങിനില്‍ക്കുന്ന സബ്യസാചിയുടെ സ്വപ്നതുല്യമായ ശേഖരങ്ങള്‍ സ്വന്തമാക്കാത്ത ബോളിവുഡ് താരങ്ങള്‍ വളരെ കുറവാണ്. ദീപിക പദുക്കോണ്‍, ആലിയ ഭട്ട്, അനുഷ്ക ശര്‍മ, സാമന്ത, സോഹ അലി ഖാൻ, ബിപാഷ ബസു തുടങ്ങിയ താരങ്ങളെല്ലാം വിവാഹത്തിന് അണിഞ്ഞത് സബ്യസാചി ഡിസൈൻ ചെയ്ത വസ്ത്രങ്ങളാണ്. എന്നാല്‍ ഇപ്പോഴിതാ സബ്യസാചി പുതുതായി അവതരിപ്പിച്ച ‘ഹെറിറ്റേജ് ബ്രൈഡല്‍’ കളക്ഷൻ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്ക് വഴിവച്ചിരിക്കുകയാണ്.
എംബ്രോയ്ഡറി വര്‍ക്കുകള്‍ നിറഞ്ഞ വ്യത്യസ്ത നിറത്തിലുള്ള സാരികള്‍ ധരിച്ചാണ് മോഡലുകള്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. കൈയില്‍ നിറയെ വളകളും ഹെവി നെക്ക്ളേസും ആഭരണങ്ങളായുണ്ട്. ഒപ്പം സ്റ്റൈലിഷ് ലുക്കിനായി കൂളിങ് ഗ്ലാസും ധരിച്ചിട്ടുണ്ട്. എല്ലാവരുടേയും കൈയില്‍ ഹെവി വര്‍ക്കുകളുള്ള ബാഗുകളും കാണാം. എന്നാല്‍ ഈ ചിത്രങ്ങള്‍ വിമര്‍ശനത്തിനു വഴിവച്ചു. അതിനു കാരണം മറ്റൊന്നുമല്ല മോഡലുകളുടെ മുഖത്തുള്ളത് ശോകഭാവമാണെന്നും ഒരു മോഡല്‍പോലും നെറ്റിയില്‍ പൊട്ട് ധരിച്ചിട്ടില്ലെന്നതുമുള്ളതാണ്.

ഇതെല്ലാം കണ്ടിട്ട് ‘വിവാഹത്തിന് തയ്യാറായ വധുക്കള്‍ ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കുന്നതു പോലെയുണ്ട്, ഫെസ്റ്റിവല്‍ കളക്ഷനിലെ സാരികളുടെ ശേഖരം എങ്ങനെയാണ് നെറ്റിയില്‍ പൊട്ടില്ലാതെ അവതരിപ്പിക്കുക, വില കൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും നിങ്ങളെ സന്തോഷവതിയാക്കുകയില്ല എന്നതിന്റെ ഉദാഹരണമാണ് ഇത്’ എന്നതടക്കമാണ് പലരും ഈ ചിത്രങ്ങള്‍ക്ക് താഴെ കമന്റുകളിടുന്നത്. ഇത് ബ്രൈഡല്‍ കളക്ഷനല്ലെന്നും ഡിപ്രഷൻ കളക്ഷനാണെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. നേരത്തേയും സബ്യസാചി അവതരിപ്പിച്ച മോഡലിന്റെ മുഖഭാവം ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ചുവപ്പ് സാരിയില്‍ എത്തിയ മോഡല്‍ ശോകഭാവത്തിലാണ് ക്യാമറയ്ക്ക് പോസ് ചെയ്തിരിക്കുന്നതെന്നും സബ്യസാചിയുടെ വസ്ത്രം ധരിക്കാൻ അവര്‍ ഇഷ്ടപ്പെടുന്നില്ല എന്നും പലരും അന്നും വിമര്‍ശിച്ചു.

Comments