
മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്. ഭാര്യ സിന്ധുവും നാല് മക്കളുമെല്ലാം ആളുകള്‍ക്ക് എറെ പ്രിയപ്പെട്ടവരാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് ഈ താര കുടുംബം. കൃഷ്ണകുമാറും ഭാര്യയും പ്രണയിച്ച് വിവാഹിതരായവരാണ്. 1994 ലായിരുന്നു ഇരുവരും വിവാഹിതരായത്. ദൂരദര്‍ശനില്‍ ന്യൂസ് റീഡറായാണ് കൃഷ്ണകുമാറിന്റെ കരിയര്‍ തുടങ്ങിയത്. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലുമായി അവസരങ്ങള്‍ ലഭിച്ചതോടെ അദ്ദേഹത്തിന്റെ ജീവിതം മാറിമറിയുകയായിരുന്നു. അഭിനയം മാത്രമല്ല രാഷ്ട്രീയത്തിലും സജീവമാവുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസമായിരുന്നു സിന്ധു കൃഷ്ണയുടെ പിറന്നാള്‍. അച്ഛനും മക്കളുമെല്ലാം സിന്ധുവിന് ആശംസ അറിയിച്ചെത്തിയിരുന്നു. ഭാര്യയുടെ പിറന്നാള്‍ ദിനത്തില്‍ നടന് കൃഷ്ണ കുമാര്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
സിന്ധുവിനു പിറന്നാൾ ആശംസകൾ..ഞങ്ങൾ തമ്മിൽ പരിചയപ്പെട്ടിട്ടു 3 ദശകങ്ങൾ കഴിഞ്ഞു.. 30 വർഷം വലിയൊരു കാലമെന്നു കരുതിയ സമയമുണ്ടായിരുന്നു.. തിരിഞ്ഞുനോക്കുമ്പോൾ വളരെ വേഗം കടന്നു പോയ ഒരു ചെറിയ കാലമായി തോന്നുന്നു.സ്നേഹിച്ചും, കലഹിച്ചും വിട്ടുവീഴ്ചകളിലൂടെയും, ദുഖത്തിലൂടെയും സന്തോഷത്തിലൂടെയും കടന്നു പോയ നല്ല ഒരു ജീവിതം,ഇതുവരെയുള്ള യാത്രയിൽ, 4 മക്കൾക്കും, കൂടെനിന്ന എല്ലാവർക്കും നന്ദി... നന്മകൾ നേരുന്നു. എന്നാണ് കൃഷ്ണകുമാര്‍ കുറിച്ചത്.






