ഓരോ കായികപ്രേമികള്‍ക്കും ആവേശമായി മാറുകയാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഐസിസി വേള്‍ഡ്കപ്പ്. എല്ലാ മത്സരങ്ങളും ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ഓരോ ക്രിക്കറ്ററേയും കുറിച്ചുളള വാര്‍ത്തകളും സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നുണ്ട്. ഇപ്പോഴിതാ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ മുന്‍ ഭാര്യ ഹസിന് ജഹാന് വീണ്ടും ചില കാര്യങ്ങള്‍ പറഞ്ഞിരിക്കുകയാണ്. ഏകദിന ലോകകപ്പില്‍ നാല് മത്സരങ്ങള്‍ മാത്രം ഗ്രൗണ്ടിലിറങ്ങിയ 16 വിക്കറ്റുകള്‍ വീഴ്ത്തി, നാലാം സ്ഥാനത്തെത്തി നില്‍ക്കുമ്പോഴാണ് ഷമിക്കെതിരെ മുന്‍ഭാര്യ തുറന്നു സംസാരിക്കുന്നത്.
‘‘ഇന്ത്യന്‍ ടീമിന് എല്ലാ ആശംസകളും നേരുന്നു, ഷമിക്കില്ല. ഞാന്‍ ക്രിക്കറ്റ് താരങ്ങളുടെ ആരാധികയല്ല, ക്രിക്കറ്റ് കാണാറുമില്ല. അതിനാല്‍ എനിക്ക് ക്രിക്കറ്റ് കളിയെക്കുറിച്ച് വല്യ ധാരണയുമില്ല. ഷമിയുടെ പ്രകടനത്തെ കുറിച്ച് എനിക്കറിയില്ല. ഷമി മികച്ച പ്രകടനം പുറത്തെടുത്താല്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ കഴിയും. കൂടുതല്‍ പണം സമ്പാദിക്കുന്നത് എന്നെയും മകളേയും സംരക്ഷിക്കുന്നതിന് സഹായിക്കും.കുടുംബത്തിന്റെ ഭാവിക്ക് നല്ലതാണത്...’’ പരിഹാസരൂപേണ ഹസിന് വ്യക്തമാക്കി. ന്യൂസ്നേഷന് നല്കിയ അഭിമുഖത്തിലാണ് ഷമിയുടെയും ടീം ഇന്ത്യയുടെയും ലോകകപ്പിലെ വിജയത്തെക്കുറിച്ച് ഹസിന് ജഹാന് ഈ പ്രസ്താവന നടത്തിയത്.
ലോകകപ്പാണ് മുഹമ്മദ് ഷമിയുടെ സ്വപ്നം. ഇന്ത്യയുടെ ആദ്യ മത്സരങ്ങളില്‍ ഉള്‍പ്പെടാതിരുന്ന പേസര്‍ 4 മത്സരങ്ങളില്‍ നിന്ന് 16 വിക്കറ്റ് വീഴ്ത്തി. ഷമിയുടെ അസാമാന്യ പ്രകടനത്തില്‍ ക്രിക്കറ്റ് സമൂഹം ഒന്നടങ്കം മികച്ചതായി പറയുന്നുണ്ട്.

2014ലാണ് ഷമിയും ഹസിനും വിവാഹിതരാകുന്നത്. നാലു വര്‍ഷങ്ങള്‍ക്കു ശേഷം ഷമിക്ക് വിവാഹേതര ബന്ധമുണ്ടെന്നു ഹസിന് ആരോപിച്ചു. ക്രിക്കറ്റ് വൗ പറയുമ്പോള്‍, ബോളറുടെ വേര്‍പിരിഞ്ഞ ഭാര്യ ഹസിന് ജഹാന് തന്റെ ഭര്‍ത്താവിന്റെ വിജയത്തെക്കുറിച്ച് വിചിത്രമായ പ്രസ്താവന നടത്തി.

Comments