
തിരുവനന്തപുരം: റേഷന്‍ പ്രതിസന്ധിയിലും കേന്ദ്രസര്‍ക്കാരിന്റെ അനാസ്ഥയിലും ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങാന്‍ എല്‍.ഡി.എഫ് തീരുമാനം. ഫെബ്രുവരി 18ന് രാജ്ഭവന് മാര്‍ച്ച് എല്‍.ഡി.എഫ് രാജ്ഭവന് മാര്‍ച്ച് നടത്തും. ഇന്ന് എ.കെ.ജി സെന്ററില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളാണ് നിലവിലെ റേഷന്‍ പ്രതിസന്ധിക്ക് കാരണമെന്ന് എല്‍.ഡി.എഫ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രക്ഷോഭത്തിന് മുന്നണിയില്‍ തീരുമാനമുണ്ടായത്. എന്നാല്‍ റേഷന്‍ പ്രതിസന്ധി സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയതാണെന്ന പ്രചാരണങ്ങള്‍ ശരിയല്ലെന്ന് പിണറായി വിജയന് ഇന്നലെ പ്രതികരിച്ചിരുന്നു.
സംസ്ഥാനത്ത് നിലവിലെ റേഷന്‍ പ്രതിസന്ധിക്ക് കാരണം മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ അനാസ്ഥയാണെന്ന് യോഗം കുറ്റപ്പെടുത്തി. ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതില്‍ യു.ഡി.എഫ് സര്‍ക്കാര്‍ വീഴ്ച വരുത്തി. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍്കാര്‍ തുടങ്ങിവച്ച ഭക്ഷ്യ ഭദ്രതാ നിയമം നിലനിര്‍ത്തുന്നതില്‍ യു.ഡി.എഫ് സര്‍ക്കാര്‍ വീഴ്ചവരുത്തി. ഇത് അംഗീകരിക്കാന്‍ കഴിയില്ല. കാര്യക്ഷമമായ ഇടപെടല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുതന്നെ നടത്തണമായിരുന്നു. 1967ല്‍ കേരളം നടത്തിയ ഇടപെടലിന്റെ ഭാഗമായാണ് സ്റ്റാറ്റിയൂട്ടറി റേഷന്‍ നിലവില്‍ വന്നതെന്നും എല്‍.ഡി.എഫ് യോഗം വിലയിരുത്തി.






