കൗതുകമുണര്‍ത്തുന്നതും ഞെട്ടിപ്പിക്കുന്നതും മാത്രമല്ല മനഷ്യനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുന്നതുമായ ഒട്ടനവധി വീഡിയോകളാണ് ദിവസവും സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇവയില്‍ ചില വീഡിയോകള്‍ക്ക് കാണികളെ ഏറെ സന്തോഷിപ്പിക്കാനും പോസിറ്റിവിറ്റി പകാരാനും സാധിക്കുന്നുണ്ട് എന്നതാണ് മറ്റൊരു വസ്തുത. സമാനമായി നെറ്റീസണ്‍സിന്റെ ഹൃദയം നിറച്ചിരിക്കുകയാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ. ഒരു അധ്യാപകനും വിദ്യാര്‍ത്ഥികളും തമ്മിലുള്ള മനോഹരമായ നിമിഷങ്ങളാണ് വീഡിയോയില്‍ ഉള്ളത്.
പഠനകാലഘട്ടങ്ങളില് സ്കൂളും അധ്യാപകരും പല വിദ്യാര്‍ത്ഥികള്‍ക്കും പേടിസ്വപ്നമാണ്. കാരണം വടിയുമായി ക്ലാസ് മുറികളിലേക്ക് എത്തുന്ന അധ്യാപകര്‍ ആയിരിക്കും നമ്മുടെ മനസ്സിലേക്ക് ഓടിവരുക. എന്നാല്‍ ഈ വീഡിയോയിലെ അധ്യാപകന് തികച്ചും വ്യത്യസ്തനാണ്. ഇവിടെ അധ്യാപകനും വിദ്യാര്‍ത്ഥികളും തമ്മില്‍ കളിച്ചും ചിരിച്ചുമാണ് സമയം പങ്കിടുന്നത്. മൂത്ത ജ്യേഷ്ഠനോടെന്ന പോലെയോ കൂട്ടുകാരനോടെന്ന പോലെയോ ആണ് കുട്ടികള്‍ ഈ അധ്യാപകനോട് പെരുമാറുന്നത്. വീഡിയോയില്‍ പരീക്ഷാപേപ്പര്‍ നോക്കി മാര്‍ക്ക് ഇട്ടുകൊണ്ടിരിക്കുകയാണ് അധ്യാപകനെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. ഇതതിനിടെ വിദ്യാര്‍ത്ഥികളെല്ലാം ചുറ്റും കൂടിയിരിക്കുകയാണ്. ചിലര്‍ അധ്യാപകന്റെ തോളില്‍ കയ്യിട്ടിരിക്കുന്നു. ചിലരാകട്ടെ പൊട്ടിച്ചിരിച്ചുകൊണ്ട് ഒരു കൂട്ടുകാരനോടെന്ന പോലെ ഇടപഴകുന്നു. അവര്‍ക്കെല്ലാം എത്രമാത്രം ഇഷ്ടമാണ് ഈ അധ്യാപകനെയെന്ന് വീഡിയോയില്‍ വ്യക്തം.
കാസര്‍ഗോഡ് ഉദിനൂര്‍ സെന്‍ട്രല്‍ എയുപി സ്കൂളിലെ സുജിത് എന്ന അധ്യാപകന് ആണിത്. അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികളും. വീഡിയോ വലിയ രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ ഏറ്റെടുക്കപ്പെട്ടത്. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി കൂടി പങ്കുവച്ചതോടെ വീണ്ടും ഒട്ടേറെ പേര് വീഡിയോ കാണാനിടയായി. 'ചൂരലും ശിക്ഷയുമാണ് അധ്യാപനത്തിന്റെ പ്രധാന ഭാഗമെന്ന സങ്കല്പം കാലഹരണപ്പെട്ടതാണ്...' എന്ന അടിക്കുറിപ്പോടെയാണ് മന്ത്രി ശിവന്‍കുട്ടി വീഡിയോ പങ്കിട്ടിരിക്കുന്നത്. നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വീഡിയോ വൈറലായത്. നിരവധി ആളുകളാണ് അധ്യാപകന്റെ പെരുമാറ്റത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

Comments