
നടിയായും അവതാരകയായും മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് ദേവിക നമ്പ്യാര്‍.സംഗീത സംവിധായകന് വിജയി മാധവിനെയാണ് താരം വിവാഹം കഴിച്ചത്. ആത്മജ മഹാദേവ് എന്നാണ് ഇവരുടെ മകന്റെ പേര്. അഭിനയത്തിന് പുറമേ ഗായികയായും തന്റെ കഴിവ് തെളിയിച്ച ദേവിക വിജയ്ക്കൊപ്പം നിരവധി പാട്ടുകള്‍ പാടി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
ഇപ്പോഴിതാ വിജയ് മാധവ് പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയും അതിനോടൊപ്പം എഴുതിയ കുറിപ്പുമാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. കലാപാനിയിലെ ചെമ്പൂവേ എന്ന ഗാനമാണ് വിജയ് മാധവും ദേവികയും ചേര്‍ന്ന് ഏറ്റവും പുതിയതായി ആലപിച്ചിരിക്കുന്നത്. 'ദേവികയോട് ഞാന്‍ പറഞ്ഞതാണ് ഈ പാട്ട് പാടണ്ട.... കളി വേറെ ആണ്... പാടാന്‍ വളരെ ബുദ്ധിമുട്ടാണെന്ന്. പക്ഷേ കേട്ടില്ല... സ്റ്റുഡിയോയില്‍ പോയി എങ്ങനെയോ ഒപ്പിച്ച് പാടിവെച്ചു... ഇനി എല്ലാം വരുന്നടത്തുവെച്ച് കാണാം. ക്ഷമിക്കണം... പൊറുക്കണം... അറിയാതെ പോലും രാജ സര് ഇത് കേള്‍ക്കരുതേ എന്ന് മാത്രം പ്രാര്‍ത്ഥിക്കുന്നു', എന്നായിരുന്നു വിജയിയുടെ കുറിപ്പ്.
എന്നാല്‍ വീഡിയോയ്ക്ക് താഴെ ഇരുവരുടെയും പരിശ്രമത്തെ പുകഴ്ത്തിയുളള കമന്റുകളാണ് ആരാധകര്‍ ഇട്ടിരിക്കുന്നത്. നന്നായി പാടിയിട്ടുണ്ട് എന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തിരിക്കുന്നത്.






