
സംരഭകനായ മസായ ആന്‍ഡ്രൂസ്സിനെ പെട്ടന്നൊന്നും ആരും മറക്കാന്‍ സാധ്യതയില്ല. കാരണം മൂന്ന് ഭാര്യമുള്ളതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും ശ്രദ്ധനേടിയ ആളാണ് ഇദ്ദേഹം. എന്നാല്‍ ഇപ്പോഴിതാ മസായയെും ഭാര്യമാരെയും സംബന്ധിക്കുന്ന ഒരു വാര്‍ത്തയാണ് വീണ്ടും നെറ്റീസണ്‍സിന്റെ ശ്രദ്ധ തിരിച്ചിരിക്കുന്നത്. എന്താണന്നല്ലേ? തന്റെ ഭാര്യമാരുടെ സൗന്ദര്യത്തിന് വേണ്ടി എത്ര രൂപ വേണമെങ്കിലും താന്‍ ചെലവഴിക്കുമെന്നാണ് ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
സ്റ്റെഫാനി, റോസ്, ഡെസാരെ എന്നിവരാണ് മസായയുടെ മൂന്ന് ഭാര്യമാര്‍. ആദ്യ ഭാര്യ സ്റ്റെഫാനിയാിരുന്നു. എന്നാല്‍, 2016 -ല്‍ ഇരുവരും വേര്‍പിരിഞ്ഞു. തുടര്‍ന്ന് മസായ റോസുമായി പ്രണയത്തിലായി. എന്നാല്‍, അധികം വൈകാതെ വീണ്ടും തിരികെ സ്റ്റെഫാനിയുടെ അടുത്തേക്ക് തന്നെ തിരിച്ചു പോവുകയായിരുന്നു. ആ ഘട്ടത്തില്‍ സ്റ്റെഫാനിയും മസായയും ചേര്‍ന്ന് റോസും കൂടി തങ്ങള്‍ക്കൊപ്പം കഴിഞ്ഞോട്ടെ എന്ന് കരുതുകയായിരുന്നു. അങ്ങനെ മസായയ്ക്ക് രണ്ട് ഭാര്യമാരായി. അധികം വൈകാതെ അയാള്‍ ഡെസാരെയും മുന്‍ ഭാര്യമാരുടെ സമ്മതത്തോടെ തന്നെ കൂടെക്കൂട്ടുകയായിരുന്നു.
എന്നാല്‍ മസായയ്ക് മൂന്നു ഭാര്യമാരും എപ്പോഴും സൗന്ദര്യത്തിലും ആരോഗ്യത്തിലും എല്ലാം ശ്രദ്ധിക്കുന്നവരാകണം എന്നതാണ് ആഗ്രഹം. അതുകൊണ്ട് തന്നെ എത്ര രൂപയും അതിന് വേണ്ടി ചെലവഴിക്കാനും ആള്‍ക്ക് മടിയില്ല. സ്റ്റെഫാനിയാണ് ആദ്യം പ്ലാസ്റ്റിക് സര്‍ജറി ചെയ്തത്. പിന്നാലെ, മറ്റ് രണ്ടുപേര്‍ക്കും ശരീരത്തില്‍ മാറ്റം വരുത്താന്‍ ആഗ്രഹമുണ്ട്. ഭാര്യമാരില്‍ ആരെങ്കിലും തടിച്ചാല്‍ അപ്പോള്‍ തന്നെ താനവരോട് തടി കൂടിയിട്ടുണ്ട്, അത് കുറക്കണം എന്ന് പറയാറുണ്ട് എന്നാണ് മസായ പറയുന്നത്. ദിവസവും മൂവരും കൃത്യമായ വ്യായാമം ചെയ്യുന്നുണ്ട്. മൂവരും മാച്ചിംഗ് ആവുന്ന വസ്ത്രം ധരിച്ചാണ് വ്യായാമം ചെയ്യുന്നത്.






