
ഇത്തവണത്തെ ഐസിസി വേള്‍ഡ്കപ്പ് തുടങ്ങിയപ്പോള്‍ മുതല്‍ ചില ഗോസിപ്പുകളും അതിനൊപ്പം കേള്‍ക്കുന്നുണ്ട്. അതിലൊന്നാണ് ഇന്ത്യന്‍ ക്രിക്കറ്ററായ ശുഭ്മാന്‍ ഗില്ലിന്റെയും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസമായ സച്ചിന് ടെണ്ടുല്‍ക്കറിന്റെ മകള്‍ സാറ ടെണ്ടുല്‍ക്കറും തമ്മിലുള്ള പ്രണയം. ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും സാറ ടെണ്ടുല്‍ക്കറും ഡേറ്റിങ്ങിലാണെന്ന റിപ്പോര്‍ട്ടുകള്‍ ഏറെ നാളായി പ്രചരിക്കുന്നുണ്ട്. ഇക്കാരണത്താല്‍ തന്നെ ശുഭ്മാന്‍ ഗില്‍ കളിക്കാനിറങ്ങുമ്പോള്‍ പലപ്പോഴും ആരാധകര്‍ക്കിടയില്‍ നിന്നും താരത്തിന് നേരെ ‘സാറ...സാറ...’ വിളികളും ഉയരാറുണ്ട്.
അതിനിടയില്‍ ഗോസിപ്പുകള്‍ക്ക് വിരാമമായിട്ട് UAE ക്രിക്കറ്റര്‍ ചിരാഗ് സൂരിയാണ് ഈ വാര്‍ത്തയ്ക്ക് അടുത്തിടെ സ്ഥിരീകരണം നല്കി. അടുത്തതായി വിവാഹിതനാകാൻ പോകുന്ന ക്രിക്കറ്റര്‍ ആരെന്ന ഒരു ഓണ്‍ലൈൻ ചാനല്‍ മദ്ധ്യമപ്രവര്ത്ത കന്റെ ചോദ്യത്തിന് ശുഭ്മാൻ ഗില്‍ എന്നാണ് അദ്ദേഹം ഉത്തരം നല്‍കിയത്. വധു ആരെന്ന ചോദ്യത്തിന് സാറാ തെൻഡുല്‍ക്കര്‍ എന്ന പേരും അദ്ദേഹം വെളിപ്പെടുത്തി. ചര്‍ച്ചകള്‍ക്ക് വിരാമമിട്ട് ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ ഈ വിവാഹത്തിനായി കാത്തിരിക്കുകയാണ്. എന്നാല്‍ ഇപ്പോഴിതാ അതിനു പിന്നാലെ ഒരു രസകരമായ കാര്യം സംഭവിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയ വഴിയാണ് ചിരാഗിന്റെ ഈ അഭിമുഖത്തിന്റെ വീഡിയോ വൈറലായത്. ചിരാഗ് സൂരിയുടെ അഭിമുഖത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതില്‍ ശുഭ്മാൻ വളരെ അസ്വസ്ഥനായി. അതോടെ ശുഭ്മാൻ ചിരാഗ് സൂരിയെ അൺഫോളോ ചെയ്തു. അണ്‍ഫോളോ ചെയ്തതും സോഷ്യല്‍ മീഡിയയിലൂടെ വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്.
ലോകകപ്പില്‍ ശുഭ് മാൻ ഗില്ലിനു പ്രോത്സാഹനവുമായി വേദിയില്‍ ഇടയ്ക്കിടെ സാറാ എത്തിയിരുന്നപ്പോള്ത്തന്നെ ഇരുവരെയും ചേര്‍ത്തുള്ള ഗോസിപ്പുകള്‍ മാദ്ധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ചിരാഗിന്റെ തുറന്നു പറച്ചിലും ശുഭ്മാന്‍ അണ്‍ഫോളോ ചെയ്തതുമൊക്കെ ഈ വിവരങ്ങള്‍ സത്യമാക്കുന്നതിന്റെ തെളിവുകളാണ് എന്നാണ് ആരാധകരുടെ പക്ഷം. ലോകകപ്പില്‍ മികച്ച ഫോമില്‍ കളിക്കുന്ന ശുഭ് മാൻ ഗില്‍ ഉടൻതന്നെ സാറയെ സ്വന്തമാക്കുമെന്നു തന്നെയാണ് ഈ വിവരങ്ങളില്‍ നിന്ന് ആരാധകര്‍ മനസ്സിലാക്കുന്നത്. പഞ്ചാബിലെ ഫാസില്‍ക്കയില്‍ ജനിച്ച ശുഭ് മാൻ ഗില്‍ സിഖ് മതവിശ്വാസിയാണ്. സാറാ തെണ്ടുല്‍ക്കര്‍ മറാഠ ഹിന്ദുവും.






