
അമേരിപ്രൈസ് ഫിനാൻഷ്യൽ അടുത്തിടെ പുറത്ത് വിട്ട ഏറ്റവും പുതിയ പഠനമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കോടികളുടെ സമ്പത്ത് ഉണ്ടായിട്ടും തങ്ങള്‍ സമ്പന്നരാണെന്ന് തിരിച്ചറിഞ്ഞ ആളുകളുടെ എണ്ണം തുച്ഛമാണെന്ന് ഈ പഠനം വെളിപ്പെടുത്തുന്നത്.
പഠനം നടത്തിയത് 27 മുതല്‍ 77 വയസ് വരെ പ്രായമുള്ള 3,518 അമേരിക്കൻ കോടീശ്വരന്മാരെ ഉൾപ്പെടുത്തിയായിരുന്നു. ഇതില്‍ വെറും 8 ശതമാനം പേർ മാത്രമാണ് തങ്ങളെ സ്വയം 'സമ്പന്നർ' എന്ന് വിളിക്കുന്നതെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
അതേസമയം ഒരു മില്യണ്‍ ഡോളറോ (8,31,88,200 രൂപ) അതിൽ കൂടുതലോ നിക്ഷേപിക്കാന്‍ കഴിവുള്ള ആസ്തിയുള്ള നിക്ഷേപകരിൽ 60 ശതമാനം പേരും തങ്ങളെ "ഉന്നത മധ്യവർഗം" ആയി കാണുന്നുവെന്നും പഠനം പറയുന്നു.
വംശങ്ങൾ, വിവിധ പ്രായക്കാർ, ലിംഗഭേദങ്ങൾ, സമ്പത്തിന്റെ വിവിധ തട്ടുകള്‍ എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള വ്യക്തികളെയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്.






