
കേരളത്തിൽ നവംബർ 18, 19 തീയതികളിൽ എട്ട് ട്രെയിനുകൾ പൂർണമായി റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ. തിരുവനന്തപുരം ഡിവിഷനിലെ ഇരിങ്ങാലക്കുട- പുതുക്കാട് സെക്ഷനിൽ പാലം പണി നടക്കുന്നതിനാലാണ് ട്രെയിനുകൾ റദ്ദാക്കിയത്.
റെയിൽവേ യാത്രക്കാർക്ക് നേരിടുന്ന അസൗകര്യത്തിൽ ഖേദിക്കുന്നതായും അറിയിച്ചു. 18ാം തീയതി എറണാകുളം-ഷൊറണൂർ മെമു എക്സ്പ്രസ് (06018), മംഗലാപുരം-തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603), എറണാകുളം-ഗുരുവായൂർ എക്സ്പ്രസ് (06448) എന്നീ ട്രെയിനുകളും 19ാം തീയതി തിരുവനന്തപുരം-മംഗലാപുരം മാവേലി എക്സ്പ്രസ് (16604), ഗുരുവായൂർ-എറണാകുളം എക്സ്പ്രസ് (06449), ഷൊറണൂർ-എറണാകുളം മെമു എക്സ്പ്രസ് (06017), എറണാകുളം-കോട്ടയം (06453), കോട്ടയം-എറണാകുളം (06434) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.






