കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജ്യമെമ്പാടുമുള്ള ആളുകള്‍ ദീപാവലി ആഘോഷങ്ങളുടെ തിരക്കിലായിരുന്നു. പ്രധാനമായും ദീപങ്ങള്‍ കത്തിവച്ചുള്ള ആഘാഷമാണ് ദീപാവലി എങ്കിലും പടക്കം പൊട്ടിച്ചുള്ള അപകടകരമായ ആഘോഷങ്ങളിലേക്ക് കാര്യങ്ങള്‍ നീങ്ങിത്തുടങ്ങിയിരിക്കുകയാണ്. ആഘോഷങ്ങളോട് അനുബദ്ധിച്ച് രാജ്യത്തിന്റെ പല ഭാഗത്തുനിന്നുമുള്ള നിരവധി കണക്കിന് വീഡിയോകളും വാര്‍ത്തകളുമാണ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ഹരിയാന, മുംബൈ, ദില്ലി തുടങ്ങിയ സ്ഥലങ്ങളിലെ ഉത്തരേന്ത്യന്‍ ദീപാവലി ആഘോഷങ്ങളുടെ വീഡിയോകളാണ് ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. എന്നാല്‍ ഇതിനിടയിലാണ് വ്യത്യസ്തമായ ഒരു വീഡിയോ ട്വിറ്ററില്‍ പങ്കുവയ്ക്കപ്പെട്ടത്.
@SachinGupta എന്ന ട്വിറ്റര്‍ ഉപയോക്താവാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ പങ്കുവച്ചു കൊണ്ട് ഇങ്ങനെ എഴുതി,' ഇത് ദീപാവലി ആഘോഷമല്ല, അരാജകത്വമാണ് വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ മറച്ചുവെക്കുന്ന തരത്തില്‍ എന്‍സിആര്‍ കുട്ടികള്‍ മിടുക്കരായി മാറിയിരിക്കുന്നു.' ഒപ്പം അദ്ദേഹം വീഡിയോ ഗുര്‍ഗാവ് പോലീസിന് ടാഗ് ചെയ്തു. പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ അപകടകരമായ രീതിയില്‍ പാഞ്ഞു പോകുന്ന സുമോ കാറിന്റെ മുകളില്‍ പടക്കം കത്തിച്ച് വച്ചിരിക്കുന്നതാണ് കാണുന്നത്. വാഹനം മുന്നോട്ട് നീങ്ങുമ്പോള്‍ പടക്കങ്ങള്‍ കത്തി മുകളിലേക്ക് പടരുന്നു. വീഡിയോ ഏതെങ്കിലും സിനിമയില്‍ നിന്നാണോയെന്ന് നമ്മള് സംശയിച്ച് പോകും. റോഡില്‍ നിരവധി കാറുകള്‍ പോകുന്നതിനിടെയായിരുന്നു ഈ അഭ്യാസം. ഒന്നില്‍ കൂടുതല്‍ സുമോ കാറുകളില്‍ ഇത്തരത്തില്‍ പടക്കങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റുകള്‍ മറച്ച് വച്ച നിലയില്‍ ദേശീയ പാതയിലൂടെയാണ് യുവാക്കളുടെ അഭ്യാസ പ്രകടനം.
നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് ഈ ഞെട്ടിക്കുന്ന വീഡിയോ നെറ്റീസണ്‍സിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലയാതോടെ പ്രതികരണവുമായി നിരവധി പേരെത്തി. നിയമവിരുദ്ധമായ ഇത്തരം പ്രവര്‍ത്തികള്‍ നിരോധിക്കമമെന്ന് നിരവധി പേര് ആവശ്യപ്പെട്ടു. 'നിയമരാഹിത്യം' എന്നായിരുന്നു ചിലര്‍ വിശേഷിപ്പിച്ചത്. വീഡിയോ വൈറലായതിന് പിന്നാലെ പ്രതികരണവുമായി ഗുരുഗ്രാം എസിപി രംഗത്തെത്തി. 'വാഹനങ്ങള്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ നിന്നും വിവരം ലഭിക്കുന്നുണ്ട്. ഓടുന്ന വാഹനങ്ങളില്‍ ഇത്തരത്തില്‍ പടക്കം പൊട്ടിച്ച് യാത്ര ചെയ്തതിന്റെ വിവരങ്ങള്‍ ഞങ്ങള്‍ ശേഖരിക്കുകയാണ്. സിസിടിവികളില്‍ നിന്നും മറ്റ് സോഴ്സുകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും.' അദ്ദേഹം വ്യക്തമാക്കി.

Comments