
ഭരണങ്ങാനത്തെത്തി വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടം സന്ദര്‍ശിച്ച് നടി മോഹിനി. കുടുംബത്തിനൊപ്പമാണ് താരം എത്തിയത്.
ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമകളിലെ നിറ സാന്നിധ്യമായിരുന്നു മോഹിനി. 14-ാം വയസില്‍ നായികയായി അരങ്ങേറ്റം കുറിച്ച താരം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെ ചിത്രങ്ങളില്‍ തിളങ്ങി. വിവാഹ ശേഷം നടി കുടുംബത്തോടൊപ്പം യുഎസില്‍ സ്ഥിരതാമസം ആക്കുകയായിരുന്നു. 2011ല്‍ പുറത്തിറങ്ങിയ ' കലക്ടര്‍' ആണ് മോഹിനി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.
തമിഴ്നാട്ടിലെ തഞ്ചാവൂർ സ്വദേശിയായ മോഹിനിയുടെ യഥാർഥ പേര് മഹാലക്ഷ്മി ശ്രീനിവാസൻ എന്നാണ്. സിനിമയ്ക്ക് വേണ്ടി സ്വീകരിച്ച പേരാണ് മോഹിനി.
വിവാഹ ശേഷം താരം ക്രിസ്തുമതം സ്വീകരിച്ചത് വാർത്തയായിരുന്നു. ഇതോടെ ക്രിസ്റ്റീന മോഹിനി ശ്രീനിവാസൻ എന്നു പേരും മാറ്റി. അനിരുദ്ധ് മെക്കിൾ ഭരത്, അദ്വൈത് ഗബ്രിയേൽ ഭരത് എന്നിവരാണ് മക്കൾ.






