
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് കൂടുതല്‍ സേവനങ്ങള്‍ ഒരുക്കി ബിഎസ്എന്‍എല്‍. 23 മൊബൈല്‍ ടവറുകളാണ് ശബരിമലയിലേക്കുള്ള പ്രധാന തീര്‍ഥാടന പാതകളില്‍ മൊബൈല്‍ കവറേജ് സുഗമമായി ലഭിക്കാന്‍ ബിഎസ്എന്‍എല്‍ ഒരുക്കിയിരിക്കുന്നത്.
പമ്പ ടെലിഫോണ്‍ എക്സ്ചേഞ്ച്, പ്ലാപ്പള്ളി, പമ്പ കെഎസ്ആര്‍ടിസി, പമ്പ ഗസ്റ്റ് ഹൗസ്, പമ്പ ആശുപത്രി, പമ്പ ഹില്‍ടോപ്പ്, നിലക്കല്‍, ളാഹ, അട്ടത്തോട്, ശബരിമല സിഎസ്സി, ശബരിമല ടെലിഫോണ്‍ എക്സ്ചേഞ്ച് തുടങ്ങിയ നിലവിലുള്ള 12 മൊബൈല്‍ ടവറുകളില്‍ മൊബൈല്‍ സേവനം തടസമില്ലാതെ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണം പൂര്‍ത്തിയായി.
കൂടാതെ നിലയ്ക്കല്‍ ആശുപത്രി, ഇലവുങ്കല്‍, പമ്പ കെഎസ്ആര്‍ടിസി, ശരംകുത്തി, പ്രണവ് ബില്‍ഡിങ്, ശബരിമല ഗസ്റ്റ് ഹൗസ്, പൊലീസ് ബാരക്ക്, ശബരിമല നടപ്പന്തല്‍, കൈലാഷ് ബില്‍ഡിങ്, അപ്പാച്ചിമേട്, നിലയ്ക്കല്‍ പാര്‍ക്കിംഗ് ഏരിയ തുടങ്ങിയ സ്ഥലങ്ങളിലും 11 അധിക മൊബൈല്‍ ടവറുകളുടെയും പ്രവര്‍ത്തനം സജ്ജമാക്കി. ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ 300 എംബിപിഎസ് വേഗത ലഭിക്കുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍ കണക്ടിവിറ്റി ലഭ്യമാകും.
വിവിധ വകുപ്പുകള്‍ക്ക് 150 ഒപ്റ്റിക്കല്‍ ഫൈബര്‍ മുഖേനയുള്ള ഇന്റര്‍നെറ്റ് കണക്ഷനുകള്‍, 26 ഹോട്ട് ലൈന്‍, ഫൈബര്‍ കണക്ടിവിറ്റിയിലൂടെ 15 ലിസ്ഡ് സര്‍ക്യൂട്ടുകള്‍ തുടങ്ങിയ സേവനങ്ങളും നല്‍കിയിട്ടുണ്ട്. പമ്പയിലും ശബരിമലയിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കസ്റ്റമര്‍ സര്‍വീസ് സെന്റര്‍ സജ്ജമാണ്. പുതിയ മൊബൈല്‍ കണക്ഷന്, അയല്‍സംസ്ഥാനങ്ങളിലുള്ള സിമ്മുകള്‍ എടുക്കുന്നത്, റീചാര്‍ജ്, ബില്‍ പെയ്മെന്റ് തുടങ്ങിയ സേവനങ്ങള്‍ ഇവിടെ ലഭിക്കും.






