
ബോളിവുഡിന്റെ ഹാര്‍ട്ട്ത്രോബ് സെന്സേഷന് താരമാണ് മലൈക അറോറ. ഈ പ്രായത്തിലും അഴകളവും സ്റ്റൈലും നിലനിര്‍ത്തി പോരുന്ന താരത്തിന്റെ എല്ലാ ചിത്രങ്ങളും നിമിഷ നേരം കൊണ്ട് തരംഗമായി മാറാറുണ്ട്. അഭിനേത്രി എന്നതിലുപരി ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ ജഡ്ജായും സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എല്ലാ വിശേഷങ്ങളും അതിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ മുൻ ബ്രിട്ടീഷ് ഫുട്ബോൾ താരം ഡേവിഡ് ബെക്കാമിനൊപ്പമുള്ള ചിത്രം പങ്കിട്ടിരിക്കുകയാണ് താരം. മുൻ ഫുട്ബോൾ താരത്തോടുള്ള ആദരസൂചകമായി കഴിഞ്ഞ ദിവസം സോനം കപൂർ തന്റെ വീട്ടിൽ ഒരു പാർട്ടി സംഘടിപ്പിച്ചിരുന്നു. അനിൽ കപൂർ മുതൽ കരിഷ്മ കപൂർ വരെ നിരവധി ബോളിവുഡ് താരങ്ങളെ അതിലേക്ക് ക്ഷണിച്ചിരുന്നു. അർജുൻ കപൂർ, മലൈക അറോറ എന്നിവരും ക്ഷണിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നുണ്ട്. ചിത്രങ്ങള്‍ പങ്കിട്ട് അത് മകന് അര്ഹാനുള്ളതാണെന്ന് മലൈക കുറിച്ചു. ‘‘ഇത് നിനക്കുള്ളതാണ് അര്ഹാന്. ഞങ്ങളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഡേവിഡ്ബെക്കാം... ഇത്തരമൊരു ഊഷ്മളമായ മനോഹരമായ സായാഹ്നത്തിന് സോനം കപൂറിനും ആനന്ദ് അഹൂജയ്ക്കും നിറഞ്ഞ നന്ദി...’’ എന്നാണ് ഡേവിഡ് ബെക്കാമിനും അര്ജുന് കപൂറിനൊപ്പമുള്ള ചിത്രത്തിന്റെ കൂടെ മലൈക അറോറ കുറിച്ചത്. ഇക്കൂട്ടത്തില്‍ അര്‍ജുനൊപ്പമുള്ള പ്രണയാതുരമായ ചിത്രവും, അര്‍ജുനും ബെക്കാമും കൂടിയുള്ള ചിത്രവും സോനത്തിനും ആനന്ദിനും ഒപ്പം നില്ക്കുന്ന ചിത്രവും മലൈക പങ്കിട്ടിട്ടുണ്ട്.






