
തെന്നിന്ത്യന്‍ താരം ധനുഷിന്റെയും രജനികാന്തിന്റെ മകള്‍ ഐശ്വര്യ രജനികാന്തിന്റെയും വിവാഹമോചന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ച ആയതാണ്.വിവാഹബന്ധം വേര്‍പ്പെടുത്തിയെങ്കിലും ഇരുവരും നിയമപരമായി ഇതുവരെയും ബന്ധം വേര്‍പ്പെടുത്തിയിട്ടില്ല. പോയസ് ഗാര്‍ഡനില്‍ അടുത്ത് അടുത്ത വീടുകളിലാണ് ധനുഷും ഐശ്വര്യയും ഇപ്പോള്‍ താമസിക്കുന്നത്. രണ്ട് മക്കള്‍ക്കും അമ്മയുടെ അടുത്തേക്ക് പോയിവരാനുള്ള സൌകര്യത്തിനാണ് ധനുഷ് പോയസ് ഗാര്‍ഡനില്‍ പുതിയ അപ്പാര്‍ട്ട്മെന്റ് പണിതത്.
എന്നാല്‍ ഇപ്പോഴിതാ ധനുഷിന്റെയും ഐശ്വര്യയുടെയും മൂത്തമകന് യാത്രയുടെ ബൈക്ക് റൈഡ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്വൈറലായിക്കൊണ്ടിരിക്കുന്നത്. പേയസ് ഗാര്‍ഡനിലുള്ള രജിനികാന്തിന്റെ വീട്ടില്‍ നിന്നും ധനുഷിന്റെ വീട്ടിലേക്കാണ് യാത്ര ആര്‍വണ്‍ഫൈവ് ബൈക്കില്‍ സഞ്ചരിച്ചത്. മകന് പതിനെട്ട് വയസ്സ് ആവാത്തത് കൊണ്ടും ഹെല്‍മറ്റ് വെക്കാത്തതുകൊണ്ടും നിരവധി വിമര്‍ശനങ്ങളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.






