
ഐസിസി വേള്‍ഡ്കപ്പില്‍ ഇന്ത്യന്‍ ടീം സെമിഫൈനലില്‍ കയറിയത് ആഘോഷിക്കുകയാണ് ആരാധകരെല്ലാം. ടീമിലെ ഓരോ ക്രിക്കറ്റ് താരങ്ങള്‍ക്കും അഭിനന്ദനപ്രവാഹമാണ്. സെമി ഫൈനലിലെ തകര്‍പ്പൻ പ്രകടനത്തിന് പിന്നാലെ മുഹമ്മദ് ഷമിയ്ക്കും ആശംസകള്‍ നിറയുകയാണ്. ഇപ്പോഴിതാ ഷമിയുമായി വേര്‍പിരിഞ്ഞ് ജീവിക്കുന്ന ഭാര്യ ഹസിൻ ജഹാനും ഷമിയെ പ്രശംസിക്കുന്ന തരത്തിലുള്ള ഒരു വീഡിയോ പങ്കിട്ടിരിക്കുകയാണ്. ‘ശുദ്ധമായ സ്നേഹം’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ഹസിന് വീഡിയോ പങ്കിട്ടിരിക്കുന്നത്. ‘‘ലോകം എന്നെ അറിയുന്നത് നിന്റെ പേരില്‍ മാത്രം. നിന്റെ മുഖം കണ്ടാലേ ആളുകള്‍ എന്നെ തിരിച്ചറിയൂ...’’ എന്ന ഹിന്ദി ഗാനത്തിന് ചുണ്ടു ചലിപ്പിച്ച് റീല്‍സ് ചെയ്താണ് ഹസിന്റെ വീഡിയോ. ഈ പോസ്റ്റ് ഷമിക്ക് വേണ്ടിയുള്ളതാണ് എന്നാണ് ആരാധകര്‍ കമന്റുകളിലൂടെ കുറിക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെ തന്നെ വൈറലായിട്ടുണ്ട്.
ദിവസങ്ങള്‍ക്ക് മുൻപ് ഇന്ത്യന്‍ ടീമിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും എന്നാല്‍ ഷമിയ്ക്ക് ആശംസകള്‍ ഇല്ലെന്നും ഹസിൻ ജഹാന് പറഞ്ഞിരുന്നു. 2014ല്‍ വിവാഹിതരായവരാണ് ഷമിയും ഹസിനും. ഇക്കഴിഞ്ഞ ഏഷ്യാ കപ്പിന് തൊട്ടുമുമ്പ് ഷമിക്കെതിരെ ഹസിന് കോടതിയെ സമീപിച്ചിരുന്നു.


