
ആളുകള്‍ക്കേറെ ഇഷ്ടപ്പെട്ട സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. എന്നാല്‍ താരത്തെ ഗോസിപ്പുകാര്‍ വിടാതെ പിന്തുടരുന്നതാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാണുന്നത്. സോഷ്യല്‍ മീഡിയ പേജിലൂടെ താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും അതിവേഗമാണ് വൈറലായി മാറുന്നത്. തന്റെ പോസ്റ്റിന് താഴെ മോശം കമന്റിടുന്നവര്‍ക്ക് അതേ നാണയത്തിലുള്ള മറുപടിയും ഗോപി കൊടുക്കാറുണ്ട്.
എന്നാല്‍ തന്റെ ലുക്ക് അടക്കം മാറ്റിയതിനെ കുറിച്ചാണ് ഗോപി സുന്ദര്‍ പറയുന്നത്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുതിയൊരു ഫോട്ടോയുമായിട്ടാണ് താരമിപ്പോള്‍ എത്തിയിരിക്കുന്നത്. ഇത്രയും നാള് കണ്ടിരുന്നതിനെക്കാളും വലിയൊരു മേക്കോവര്‍ നടത്തിയിരിക്കുകയാണ് താരം. ഇതിന് താഴെയും നൂറ് കണക്കിന് കമന്റുകളാണ് വരുന്നത്.
മഞ്ഞ നിറമുള്ള ഷര്‍ട്ട് ധരിച്ച് കാറിനുള്ളില്‍ ഇരിക്കുന്നൊരു ഫോട്ടോയാണ് ഗോപി സുന്ദര്‍ പോസ്റ്റ് ചെയ്തത്. മീശയും താടിയുമൊക്കെ വടിച്ച് കളഞ്ഞിരിക്കുകയാണ് താരം. 'എന്റെ പുതിയ ലുക്ക്', എന്നാണ് ചിത്രത്തിന് ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്. ഇതോടെ രസകരമായ കമന്റുകളുമായി ആരാധകരുമെത്തി
ലുക്ക് എത്ര മാറിയാലും നിങ്ങള്‍ ഹോട്ടാണെന്നാണ് ഒരു ആരാധകന് കമന്റിട്ടിരിക്കുന്നത്. നടന് ടൊവിനോ തോമസുമായി എന്തെങ്കിലും ബന്ധമുണ്ടോ? പുതിയ ലുക്കില്‍ ടൊവിനോയുമായി നല്ല സാമ്യം തോന്നുന്നുണ്ടെന്നാണ് മറ്റൊരാള്‍ പറയുന്നത്. ആളുകള്‍ക്ക് എന്തും പറയാം, നിങ്ങള്‍ നിങ്ങളുടെ ജീവിതം ആസ്വദിച്ചോളൂ എന്നും ആരാധകര്‍ പറയുന്നുണ്ട്.






