
സംവിധായകന് അല്‍ഫോന്‍സ് പുത്രന് ആശംസകളുമായി ഉലകനായകന് കമല്ഹാസന്. കമല്‍ഹാസന്റെ പിറന്നാളിനോടനുബന്ധിച്ച് അല്‍ഫോന്‍സ് പുത്രന് ഒരു പാട്ട് തയാറാക്കിയിരുന്നു. ആ പാട്ട് കേട്ടതിനു ശേഷഗ തന്റെ നന്ദി ഒരു വോയ്സ് നോട്ടായി അല്ഫോന്സിന് അറിയിക്കുകയായിരുന്നു.
നടന് പാര്‍ത്ഥിപനാണ് അല്ഫോന്സിന് ആശംസകളറിയിച്ചുകൊണ്ടുളള കമല്‍ഹാസന്റെ ശബ്ദം പുറത്തുവിട്ടത്. പാര്ത്ഥിപന് വഴിയായിരുന്നു അല്‍ഫോന്‍സ് തന്റെ ഗാനം കമലില്‍ എത്തിച്ചത്. ആരോഗ്യ പ്രശ്നങ്ങള്‍ മൂലം കരിയര്‍ അവസാനിപ്പിക്കുയാണെന്ന് പറഞ്ഞ അല്‍ഫോന്‍സിനോട് ആരോഗ്യത്തില്‍ ശ്രദ്ധിക്കണമെന്ന് താരം വേയ്സ്നോട്ടിലൂടെ നിര്‍ദേശിക്കുന്നുണ്ട്.
അല്‍ഫോന്‍സ് പുത്രന്റെ പാട്ട് കേട്ടു. ആരോഗ്യം കുറച്ച് മോശമാണെന്ന് പറയുകയുണ്ടായി. എന്നാല്‍ മനസ്സ് നല്ലതുപോലെ ഇരിക്കുന്നുവെന്ന് തോന്നുന്നു. കാരണം ആ സന്തോഷം പാട്ടുകളില്‍ പ്രകടമായിരുന്നു. ജീവിതവും അങ്ങനെ സന്തോഷമായി മുന്നോട്ടുപോകട്ടെ. നിങ്ങള്‍ എടുക്കുന്ന തീരുമാനം നിങ്ങളുടേതാണ് എന്നാല്‍ ആരോഗ്യം നനന്നായി ശ്രദ്ധിക്കണം എല്ലാ ആശംസകളും അല്‍ഫോന്‍സ് കമല്ഹാസന് പറഞ്ഞു.
பெரிதோ சிறிதோ விருதே கிடைத்தாலும்,என் பிறந்த நாள் பரிசாக நான் நினைப்பது இக்குரலை தான்….
கேட்கும் மாத்திரத்தில் புரியாது….
புதிய பாதைக்கு முன் நாகரீகமாக யாசகமே பலரிடம் கேட்டிருக்கிறேன்.அதன் பின் அருள் பாவிக்கும் ரசிகர்களாகிய உங்களின் ஆதரவால் நான் யாரிடமும் எனக்காக எதையும்… pic.twitter.com/INYEj3f8UY— Radhakrishnan Parthiban (@rparthiepan) November 16, 2023
കഴിഞ്ഞ മാസമാണ് തനിക്ക് ഓട്ടിസം സ്പെക്രം ഡിസോര്‍ഡര്‍ എന്ന രോഗം ബാധിച്ചതായി അല്‍ഫോന്‍സ് പുത്രന് വെളിപ്പെടുത്തിയത്. ആര്‍ക്കും ബാധ്യതയാകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും തന്റെ സിനിമ, തിയറ്റര്‍ കരിയര്‍ അവസാനിപ്പിക്കുവെന്നും അല്‍ഫോന്‍സ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞു.






