
തൃശൂര്‍: പ്രശസ്ത സിനിമാട്ടോഗ്രാഫറും സംവിധായകനുമായ വേണുവിനെതിരായ ആക്രമണ ഭീഷണിയില്‍ അന്വേഷണം മന്ദഗതിയില്‍. നടന് ജോജു ജോര്‍ജ്ജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വര്‍ക്കിലാണിപ്പോള്‍ വേണു.
ഇന്നലെ ഷൂട്ടിങ് കഴിഞ്ഞ് താമസിക്കുന്ന ഹോട്ടലിലെത്തിയ വേണുവിനെ ഹോട്ടലിലെ ഫോണില്‍ വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്. ഉടന്‍ തൃശൂര്‍ വീട്ടുപോകണമെന്നും ഇല്ലെങ്കില്‍ വിവരം അറിയും എന്നുമായിരുന്നു ഭീഷണി. തുടര്‍ന്ന് ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
ഭീഷണിപ്പെടുത്തിയ സമയത്ത് ഹോട്ടലിലേക്ക് വന്ന ഫോണ്‍ കോളുകളുടെ നമ്പറുകള്‍ പോലീസിനു കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ അന്വേഷണം എവിടെയെത്തി എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുകയാണ്. അന്വേഷണച്ചുമതലയുള്ള ഉദ്യോഗസ്ഥര്‍ വി.വി.ഐപി. ഡ്യൂട്ടിയിലായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.






