
ലോകേഷ് കനകരാജ്- വിജയ് കൂട്ടുകെട്ടിലെത്തിയ ലിയോ തിയേറ്ററില്‍ ഇപ്പോഴും നിറഞ്ഞ സദസുകളില്‍ പ്രദര്‍ശനം തുടരുകയാണ്. റിലീസ് മുന്നേ തന്നെ ഹിറ്റായ നാ റെഡി ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ദളപതി വിജയ്യും അനിരുദ്ധ് രവിചന്ദറുമാണ് ചിത്രത്തിലെ ഹിറ്റ് ഗാനം പാടിയത്. വിജയ്ക്കൊപ്പം മഡോണ സെബാസ്റ്റ്യനും ഗാനത്തിലുണ്ട്.
തിയേറ്റര്‍ സെന്‍സര്‍ ചെയ്ത് പോയവരികള് കൂടി ഇപ്പോള്‍ പുറത്തുവിട്ട ഗാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുളളില്‍ ലക്ഷകണക്കിന് കാഴ്ചക്കാരെ സ്വന്തമാക്കിയിരിക്കുകയാണ് ഗാനം.
അതേസമയം വിജയ് - ലോകേഷ് കനകരാജ് കൂട്ടുകെട്ടിലെത്തിയ രണ്ടാമത്തെ ചിത്രമാണ് ' ലിയോ'. ചിത്രം 500 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. തൃഷ, സഞ്ജയ് ദത്ത്, അര്ജുന് സര്‍ജ, ഗൗതം മേനോന്, മിഷ്കിന്, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സെവന് സ്ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിച്ചത്.






