
ഇന്ത്യ ആതിഥേയത്വം വഹിച്ച ഐസിസി വേള്‍ഡ് കപ്പ് ഏറെ ആവേശത്തോടെയാണ് ഓരോ ഇന്ത്യക്കാരും കണ്ടത്. ഇന്ത്യ-ഓസ്ട്രേലിയ ഫൈനല്‍ കാണാന്‍ മിക്ക സെലിബ്രിറ്റികളും പഴയ ക്രിക്കറ്റ് താരങ്ങളും അഹമ്മദാബാദില്‍ എത്തിയിരുന്നു. എന്നാല്‍ 1983ല്‍ ഇന്ത്യക്ക് ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് കിരീടം സമ്മാനിച്ച ടീമിന്റെ നായകൻ കപില്‍ ദേവിനെ ആരും ഈ ഫൈനല്‍ പോര് കാണാന്‍ സ്റ്റേഡിയത്തില്‍ കണ്ടില്ല. ഇപ്പോഴിതാ ഇതിനെക്കുറിച്ച് എ.ബി.പി ന്യൂസിനോട് തുറന്നു പറയുകയാണ് കപില്‍. തന്നെ ബി.സി.സി.ഐ ക്ഷണിച്ചില്ലെന്നും 83ലെ ടീം മുഴുവൻ തന്നോടപ്പം അവിടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ച് പോയെന്നും കപില്‍ തന്നെയാണ് പറഞ്ഞത്. ‘‘എന്നെ അവിടേക്ക് ക്ഷണിച്ചിട്ടില്ല. അവര്‍ എന്നെ വിളിച്ചില്ല, അതിനാല്‍ ഞാൻ പോയില്ല. ആതു പോലെ എളുപ്പം. 83 ടീം മുഴുവനും എന്നോടൊപ്പം ഉണ്ടായിരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു, പക്ഷേ ഇതൊരു വലിയ സംഭവമായതിനാലും ആളുകള്‍ ഉത്തരവാദിത്തങ്ങള്‍ കൈകാര്യം ചെയ്യുന്ന തിരക്കിലായതിനാലും ചിലപ്പോള്‍ അവര്‍ മറക്കും...’’കപില്‍ പറഞ്ഞു. എന്തുകൊണ്ടാണ് ലോകകപ്പ് കാണാന്‍ കപില്‍ ഇല്ലായിരുന്നത് എന്ന ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് കപില്‍ദേവ് ഇത് പറഞ്ഞത്.







Comments