
ബോക്സ് ഓഫീസില്‍ വമ്പന്‍ വിജയം നേടിയ ലോകേഷ് കനകരാജ് - വിജയ് ചിത്രം 'ലിയോ' ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു.ഈ മാസം 24ന് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം പ്രേക്ഷകര്‍ക്കു മുന്നിലെത്തും. 28 ആം തീയതി മുതല്‍ ചിത്രത്തിന്റെ തമിഴ് പതിപ്പിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി പതിപ്പുകളും ആഗോളതലത്തില്‍ ലഭ്യമാവും.
600 കോടിയാണ് ചിത്രത്തിന്റെ ആഗോള കളക്ഷന്‍. പ്രീ റിലീസ് ബുക്കിങ്ങിലൂടെ തന്നെ ചിത്രം നൂറുകോടിയിലേറെ കളക്ഷന്‍ സ്വന്തമാക്കിയിരുന്നു. തൃഷ, സഞ്ജയ് ദത്ത്, അര്ജുന് സര്‍ജ, ഗൗതം മേനോന്, മിഷ്കിന്, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സെവന് സ്ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിച്ചത്.






