അഹമ്മദാബാദ്: ലോകകപ്പ് ഫൈനല്‍ മത്സരത്തിന്റെ കമന്ററിക്കിടെ അനുഷ്ക ശര്‍മ, ആതിയ ഷെട്ടി എന്നിവരെക്കുറിച്ച് മുന്‍താരം ഹര്ഭജന് സിങ് നടത്തിയ പരാമര്‍ശം വിവാദമാകുന്നു. ക്രിക്കറ്റിനെ കുറിച്ച് അനുഷ്ക്കയ്ക്കും ആതിയയ്ക്കും എത്രത്തോളം അറിവുണ്ട് എന്ന് ഉറപ്പില്ല എന്നാണ് ഹര്ഭജന് പറഞ്ഞത്.
ലോകകപ്പ് ക്രിക്കറ്റില്‍ ഹിന്ദി കമന്ററി പറയുന്ന സംഘത്തില്‍ മുന്‍ ഇന്ത്യന്‍ താരമായ ഹര്ഭജന് സിങ്ങുമുണ്ടായിരുന്നു. മത്സരത്തിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് താരം രവിരാട് കോലിയുടെ ഭാര്യയും നടിയുമായ അനുഷ്ക ശര്‍മയും കെ.എല്‍ രാഹുലിന്റെ ഭാര്യ ആതിയ ഷെട്ടിയും മത്സരത്തിനിടെ സംസാരിക്കുന്നത് ബ്രോഡ്കാസ്റ്റിങ്ങിനിടെ കാണിച്ചിരുന്നു.
രാഹുലും കോലിയും ബാറ്റു ചെയ്യുമ്പോഴായിരുന്നു ക്യാമറ ഇരുവര്‍ക്കും നേരെ തിരിഞ്ഞത്. ഈ സമയത്ത് ഇവര്‍ എന്താണു സംസാരിക്കുന്നതെന്നായിരുന്നു ഹര്‍ഭജന്റെ പ്രതികരണം. ‘ഈ സംസാരം ക്രിക്കറ്റിനെക്കുറിച്ചാണോ , അല്ല സിനിമയെപ്പറ്റിയാണോ എന്നാണു ഞാന്‍ ചിന്തിക്കുന്നത്. എന്തെന്നാല്‍ ക്രിക്കറ്റിനെപ്പറ്റി അവര്‍ക്ക് എത്രത്തോളം അറിവുണ്ടെന്ന കാര്യത്തില്‍ എനിക്ക് ഉറപ്പില്ല’- എന്നായിരുന്നു ഹര്‍ഭജന്റെ വാക്കുകള്‍. ഇതിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ രൂക്ഷ വിമര്‍ശനമാണ് ഹര്ഭജന് സിങ്ങിനെതിരെ ഉയരുന്നത്.

ഹര്ഭജന് മാപ്പു പറയണമെന്നാണ് ആരാധകര്‍ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍ സ്ത്രീവിരുദ്ധമാണെന്നും വിമര്‍ശനമുയരുന്നുണ്ട്. സമൂഹമാധ്യമങ്ങളില്‍ സജീവമായ ഹര്ഭജന് സിങ് വിവാദത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Comments