
ന്യൂഡല്‍ഹി : അണ്ടര്‍ 19 ലോകകപ്പ് 2024 വേദി മാറ്റി. ശ്രീലങ്കയിൽ നിന്ന് ദക്ഷിണാഫ്രിക്കയിലേക്കാണ് വേദി മാറ്റി വിവരം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പ്രഖ്യാപിക്കുകയായിരുന്നു. ഭരണപരമായ കാര്യങ്ങളിൽ സർക്കാരിന്റെ അമിതമായ ഇടപെടലിനെത്തുടർന്ന് ശ്രീലങ്കൻ ക്രിക്കറ്റിനെ (എസ്എൽസി) അടുത്തിടെ ഗവേണിംഗ് ബോഡി താൽക്കാലികമായി സസ്പെൻഡ് ചെയ്തതിത് തുടർന്നാണ് വേദി മാറ്റിയത്. ലോകകപ്പിന് തൊട്ടുപിന്നാലെ ഐസിസി ശ്രീലങ്കൻ ക്രിക്കറ്റ് (എസ്എൽസി) ബോർഡിനെ സസ്പെൻഡ് ചെയ്തു.
1998 ന് ശേഷം ഇത് മൂന്നാം തവണയാണ് ദക്ഷിണാഫ്രിക്ക ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. ടൂർണമെന്റ് 2024 ജനുവരി 13 ന് ആരംഭിച്ച് ഫെബ്രുവരി 9 വരെ മത്സരം നടക്കുന്നത്. കഴിഞ്ഞ തവണ അണ്ടര്‍ 19 പുരുക്ഷ ലോകകപ്പ് വിജയികള്‍ ഇന്ത്യയായിരുന്നു.
ഇന്ത്യ ബംഗ്ലാദേശ്, അയർലൻഡ്, യുഎസ്എ എന്നിവയ്ക്കൊപ്പം ഗ്രൂപ്പ് എയിലാണ്, ഗ്രൂപ്പ് ബിയിൽ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, സ്കോട്ട്ലൻഡ് എന്നിവ ഉൾപ്പെടുന്നു.
ആതിഥേയരായ ശ്രീലങ്ക, ഓസ്ട്രേലിയ, സിംബാബ്വെ, നമീബിയ എന്നിവർക്കൊപ്പം ഗ്രൂപ്പ് സിയിൽ ഇടംപിടിച്ചിട്ടുണ്ട്. ഗ്രൂപ്പ് ഡിയിൽ അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ന്യൂസിലാൻഡ്, നേപ്പാൾ എന്നിവ ഉൾപ്പെടുന്നു






