
നമ്മുക്ക് ഏറ്റവും വേണ്ടപ്പെട്ട ചില സാധനങ്ങള്‍ നഷ്ടമായിപ്പോയാല്‍ തിരികെ കിട്ടുന്നതുവരെ സമാധാനം ഉണ്ടാകില്ല. ഇത്തരം സാധനങ്ങളില്‍ ഒന്നാണ് പേഴ്സ്. പണം മാത്രമല്ല അത്യാവശ്യം വേണ്ടപ്പെട്ട എല്ലാ ഡോക്യൂമെന്സും പേഴ്സിനുള്ളിലാവും സൂക്ഷിക്കുക. അതുകൊണ്ട് തന്നെ എത്രയും വേഗം തിരിച്ചുകിട്ടാനുള്ള ശ്രമത്തിലായിരിക്കും ആളുകള്‍. ഇത്തരത്തില്‍ ഒരാളുടെ പേഴ്സ് നഷ്ടമായി. എന്നാല്‍ കുറച്ചു ദിവസത്തിനുള്ളില്‍ പേഴ്സ് പണം ഒഴികെ അതില്‍ ഉണ്ടായിരുന്ന സകല രേഖകളോടുംകൂടി തപാല്‍ വഴി തിരികെ കിട്ടി. ഇതില്‍ എന്താണ് ഇത്ര ചര്‍ച്ചചെയ്യാനുള്ളത് എന്ന് ചിന്തിക്കാം. എന്നാല്‍ പേഴ്സ് തിരികെ കിട്ടിയപ്പോള്‍ അതിനുള്ളില്‍ ഹൃദയ സ്പര്‍ശിയായ ഒരു കുറിപ്പുകൂടി ഉണ്ടായിരുന്നു.
തിരുവനന്തപുരത്താണ് സംഭവം നടക്കുന്നത്. ടുറിസം വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടര്‍ അശ്വിന് പി കുമാറിനാണ് തന്റെ പേഴ്സ് നഷ്ടമായത്. എന്നാല്‍ ഇന്നലെ ഓഫീസില്‍ നിന്ന് മടങ്ങിയെത്തിയപ്പോള്‍ തപാല്‍ വഴി പേഴ്സ് തിരികെ കിട്ടി. അതില്‍ ഒരു കുറിപ്പും ഉണ്ടായിരുന്നു. പേഴിസിനുള്ളില് ഉണ്ടായിരുന്ന രേഖകള്‍ നഷ്ടപ്പെട്ട സങ്കടത്തിലിരിക്കുമ്പോഴാണ് ഈ തപാല്‍ എത്തിയത്. പൈസ ഇല്ലെങ്കിലും പേഴ്സും രേഖകളും കിട്ടിയല്ലോ... കത്ത് കൂടി കണ്ടപ്പോള്‍ അശ്വിന്റെ എല്ലാ വിഷവും പോയി.
കത്തില്‍ എഴുതിയിരുന്നത് ഇങ്ങനെയായിരുന്നു. പ്രിയ സുഹൃത്തെ ആദ്യമായി ഞാന്‍ താങ്കളോട് ക്ഷമ ചോദിക്കുന്നു. ഈ പേഴ്സ് എനിക്ക് പിസ ഹട്ടിന് സമീപമായാണ് കണ്ടുകിട്ടിയത്, ഇതില്‍ ഉണ്ടായിരുന്ന പൈസ ഞാന്‍ എടുക്കുന്നു. കിട്ടുമ്പോള്‍ ഞാന്‍ ഈ അഡ്രസ്സില്‍ അയച്ചുതാരം. എന്ന് അഞ്ജാതന്, എന്നായിരുന്നു ആ കുറിപ്പില്‍.
സംഭവത്തെ കുറിച്ച് അശ്വിന് പറയുന്നത്: 15 ന് ഞാന്‍ ഓഫീസില്‍ നിന്നിറങ്ങിയ ശേഷം കേശവദാസപുരത്തുള്ള ജിമ്മില്‍ പോയിരുന്നു. ബാ?ഗില്‍ നിന്ന് സാധനങ്ങള്‍ എടുത്ത് വെയ്ക്കുന്നതിനിടയില്‍ ആകണം പേഴ്സ് നഷ്ടപ്പെട്ടത്. പണ ഇടപാടെല്ലാം യു പി ഐ വഴി ആയതിനാല്‍ അടുത്ത ദിവസങ്ങളിലൊന്നും ഞാന്‍ പേഴ്സ് തിരഞ്ഞില്ല. രണ്ട് ദിവസത്തിന് ശേഷം അമ്മ പണമെടുത്ത് നല്‍കുമോ എന്ന് ചോദിച്ചപ്പോഴാണ് പേഴ്സ് നഷ്ടം ആയെന്ന് മനസ്സിലായത്. ഓഫീസിലും ജിമ്മിലുമെല്ലാം തിരഞ്ഞെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് നഷ്ടമായ ആധാര്‍, പാന്‍കാര്‍ഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, എ ടി എം കാര്‍ഡുകള്‍ക്കായി അപേക്ഷിക്കാന്‍ തുടങ്ങിയിരുന്നു. ഇവയെല്ലാം നഷ്ടപ്പെട്ടപ്പോഴാണ് തിരികെ കിട്ടാന്‍ എന്ത് ബുദ്ധിമുട്ടാണെന്ന് മനസ്സിലായത്.






