
ഒരുകാലത്ത് ഇന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ടനായികയായിരുന്നു ജൂഹി ചൗള. ഇപ്പോഴിതാ തനിക്ക് ജൂഹി ചൗളയോടുളള ഇഷ്ടം തുറന്നു പറഞ്ഞിരിക്കുകയാണ് നടന് മാധവന്. ഒരുകാലത്ത് താന്‍ ജൂഹിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നെന്നും തന്റെ ലക്ഷ്യം അതായിരുന്നു എന്നുമാണ് മാധവന് പറയുന്നത്.
എനിക്ക് ഒരു കുറ്റസമ്മതം നടത്താനുണ്ട്. ഖയാമത്ത് സേ ഖയാമത്ത് തക് എന്ന സിനിമ കണ്ട ശേഷം ഞാന്‍ എന്റെ അമ്മയോട് പറഞ്ഞു എനിക്ക് ജൂഹി ചൗളയെ വിവാഹം കഴിക്കണമെന്ന്. എനിക്ക് ഒരു ലക്ഷയഗ മാത്രമാണ് ഉണ്ടായിരുന്നത്. ജൂഹി ചൗളയെ വിവാഹം കഴിക്കുക-മാധവന് പറഞ്ഞു.
ഇരുവരും അഭിനയിക്കുന്ന ദ് റെയില്‍വേ മെന്‍ എന്ന സീരിസിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറിച്ചില്‍. സീരിസില്‍ തന്റെ ഭാഗം ചിത്രീകരിച്ചതിനു ശേഷമാണ് ജൂഹി ചൗളയുടെ ഭാഗം ചിത്രീകരിച്ചത്. അതിനാല്‍ ഒന്നിച്ച് അഭിനയിക്കാനായില്ലെന്നും മാധവന് കൂട്ടിച്ചേര്‍ത്തു.






