കൗതുകമുണര്‍ത്തുന്ന ഒട്ടനവധി കാഴ്ചകള്‍ സമ്മാനിക്കുന്ന ഇടമാണ് സമൂഹ മാധ്യമങ്ങള്‍. ദിവസവും വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വാര്‍ത്തകളാണ് സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇവയില്‍ ഭൂരിഭാഗവും മൃഗങ്ങളെ സംബന്ധിക്കുന്ന വീഡിയോകള്‍ തന്നെയാണ്. ഇപ്പോഴിതാ കാഴ്ചയില്‍ അതിസുന്ദരനായ ഒരു കുതിരയുടെ വീഡിയോയാണ് നെറ്റീസണ്‍സിനെ കൈയ്യില്‍ എടുത്തിരിക്കുന്നത്. സൂര്യ പ്രകാശത്തില്‍ തിളങ്ങുന്ന ഗോള്‍ഡന്‍ സില്‍വര്‍ നിറത്തിലുള്ള മുടി, കണ്ടാല്‍ ഒരു മെഴുകു പ്രതിമയെപ്പോലെ ഈ കുതിരകള്‍ ലോകത്തിലെ തന്നെ സുന്ദരന്‍ കുതിരയായിട്ടാണ് അറിയപ്പെടുന്നത്.
തുര്‍ക്ക്മെനിസ്ഥാനിലാണ് ഈ കുതിരകള്‍ പ്രധാനമായും കാണപ്പെടുന്നത്. ഗബ്രിയേല്‍ കോര്‍ണോ എന്ന യൂസര്‍ ട്വിറ്ററില്‍ പങ്കിട്ട വീഡിയോയായില്‍ ഒരു അഖല്‍-ടെക്കെ കുതിരയെ കാണാം. അതിന്റെ തിളക്കമുള്ള ദേഹം മാത്രം മതി അത് കാഴ്ചക്കാരെ ആകര്‍ഷിക്കാന്‍. 'അപൂര്‍വമായ അഖല്‍-ടെകെ തുര്‍ക്ക്മെന്‍ കുതിര. അതിന്റെ തിളക്കമുള്ള രോമപാളിയാണ് അതിന് സ്വര്‍ണ്ണക്കുതിര എന്ന വിളിപ്പേര് നല്‍കിയത്' എന്ന് കാപ്ഷനില്‍ കുറിച്ചിരിക്കുന്നത്.
തുര്‍ക്ക്മെനിസ്ഥാനിലെ കാരകം മരുഭൂമിയില്‍ നിന്നുള്ള അഖല്‍-ടെകെ ഇനത്തില്‍ പെടുന്ന കുതിരകള്‍ക്ക് അറേബ്യന്‍ കുതിരകളുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. താരതമ്യേന മിതമായ ഉയരമാണ് ഇവയ്ക്ക് (1.6-1.65 മീറ്റര്‍). ചടുലത, മനോഹരമായ രോമങ്ങള്‍, മെലിഞ്ഞ ശരീരഘടന എന്നിവയൊക്കെയും ഇവയുടെ പ്രത്യേകതയാണ്. ഒപ്പം തന്നെ ഇവയ്ക്ക് നല്ല ബുദ്ധിശക്തിയുണ്ട് എന്നും നല്ല വേഗതയാണ് എന്നും ഇവ കരുത്തരാണ് എന്നും പറയപ്പെടുന്നു.
അതേസമയം ഇവ സ്വര്‍ണ്ണക്കുതിരകള്‍ എന്നും അറിയപ്പെടുന്നു. തുര്‍ക്ക്മെനിസ്ഥാന്റെ ദേശീയ മൃഗമായ ഇവയ്ക്ക് വലിയ വിലയുണ്ട് എന്നും പറയുന്നു. ഇന്ത്യയില്‍ 30 ലക്ഷം രൂപ വരെയാണത്രെ ഇതിന്റെ വില. അതുപോലെ, വിശ്വസ്തതയ്ക്ക് പേരുകേട്ട ഈ കുതിരകള്‍ അവയുടെ ഉടമകളെ മാത്രമേ സവാരി ചെയ്യാന്‍ അനുവദിക്കൂ എന്നും പറയാറുണ്ട്.

Comments