സാഹസികത നിറഞ്ഞ ഒട്ടനവധി വീഡിയോകള്‍ സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടാറുണ്ട്. ആളുകളെ ആകര്‍ഷിക്കാന്‍ നിര്‍മ്മിച്ചെടുക്കുന്ന വീഡിയോകളെക്കാള്‍ ഉപരി യഥാര്‍ത്ഥ സംഭവങ്ങളുടെ നേര്‍ക്കാഴ്ചകളായി വരുന്ന ഇത്തരം വീഡിയോകള്‍ കാണാനാണ് ആളുകള്‍ കൂടുതലായും ഇഷ്ടപ്പെടുന്നത്. ഇപ്പോഴിതാ ഒരു എട്ടുനില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് തലകുത്തി മറിഞ്ഞ് താഴേക്ക് ചാടിച്ചാടി ഇറങ്ങുന്ന ഒരു യുവാവിന്റെ ദൃശ്യങ്ങളാണ് നെറ്റീസണ്‍സിനിടയില്‍ അമ്പരപ്പ് സൃഷ്ടിക്കുന്നത്.
@Crazy Clips എന്ന ട്വിറ്റര്‍ ഉപഭോക്തവാണ് അമ്പരപ്പിക്കുന്ന വീഡിയോ പങ്കുവച്ചിരിക്കുന്നത്. ' പടികള്‍ കയറുന്നതിനെക്കാള്‍ വേഗത്തില്‍' എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് താഴെ കാണാം. ലിഫ്റ്റുകളും പടികളും യുവാവിന് ആവശ്യമില്ല. കാരണം തന്റെ കൈയ്യും കാലും ഉപയോഗിച്ചാണ് യുവാവ് എട്ടുനില കെട്ടിടത്തിന് മുകളില്‍ നിന്ന് അനായാസമായി താഴെ ഇറങ്ങുന്നത്. ഓരോ നിലയിലെയും ഫ്ളോറില്‍ പിടിച്ച്കൊണ്ട് ഊഞ്ഞാലാടുന്ന പോലെ ആടിക്കൊണ്ട് അയാള്‍ ഓരോ നിലയും വേഗത്തില്‍ എന്നാല്‍ ഏറെ സൂക്ഷ്മതോടെ താഴേയ്ക്ക് ഇറങ്ങുകയാണ്.
നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വീഡിയോ വൈറലായത്. ഇതിനോടകം 30 കോടിയിലേറെ ആളുകളാണ് വീഡിയോ കണ്ടത്. നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്റുമായി രംഗത്തെത്തിയത്. ചിലര്‍ യുവാവിനെ അഭിനന്ദിച്ചപ്പോള്‍ മറ്റുചിലര്‍ അനുകരണങ്ങളുണ്ടാക്കുന്ന അപകടക സാധ്യതകള്‍ ചുണ്ടിക്കാട്ടി. ചെറിയ അശ്രദ്ധപോലും വലിയ അപകടങ്ങള്‍ക്ക് കാരണമാകും എന്ന് ചിലര്‍ ഓര്‍മപ്പെടുത്തി.

Comments