
ഒമ്പതു വയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ 57കാരന് 11 വര്‍ഷം തടവും ഒരുലക്ഷം പിഴയും വിധിച്ച് കോടതി. ചേര്‍ത്തല ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ കോടതി തൈക്കാട്ടുശ്ശേരി പഞ്ചായത്ത് 13-ാം വാര്‍ഡ് ഇല്ലിക്കല്‍ചിറ ബാബുവിനെയാണ് വിവിധ വകുപ്പുകളിലായി ശിക്ഷിച്ചത്. ഒരു വര്‍ഷംകൂടി പിഴയടക്കാത്ത സാഹചര്യത്തില്‍ തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.
പോലീസ് 2022 ഏപ്രില്‍ 15നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2022 ഏപ്രില്‍ 15നാണ് അപ്പുപ്പനൊപ്പം പോയി തിരിച്ചുവരുമ്പോള്‍ ഇടവഴിയില്‍ വച്ച് പ്രതി കുട്ടിക്കുനേരേ ലൈംഗികാതിക്രമം നടത്തിയത്. വീട്ടിലെത്തിയ കുട്ടി വിവരം അമ്മൂമ്മയോട് പറയുകയും ജോലി സ്ഥലത്തായിരുന്ന കുട്ടിയുടെ അമ്മ ഇതേ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.






