
ബാലതാരമായി സിനിമയില്‍ എത്തി തെന്നിന്ത്യയിലെ സൂപ്പര്‍ നായികയായി മാറിയ താരമാണ് നസ്രിയ നസീം.' പളുങ്ക്' എന്ന ചിത്രത്തിലൂടെയാണ് നസ്രിയ അഭിനയ രംഗത്തേക്ക് കടക്കുന്നത്. സോഷ്യല്‍ മീഡിയയിലും സജീവമായ നസ്രിയ പങ്കിടുന്ന ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
ഇപ്പോഴിതാ ഒരു വിവാഹ ചടങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴുള്ള നസ്രിയയുടെ ചില ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ശ്രദ്ധനേടുന്നത്. കഴിഞ്ഞ മാസം നടന്നൊരു വിവാഹ ചടങ്ങില്‍ പങ്കെടുത്തപ്പോഴുള്ള ചിത്രങ്ങളാണ് ഇവ. സാരിയില്‍ ക്യൂട്ട് ലുക്കിലാണ് നസ്രിയയെ ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുന്നത്.ഡയമണ്ട് വെഡിങ് കമ്പനിയാണ് ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്.






