കോഴിക്കോട്: നവ കേരള സദസ്സിനിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും പ്രതിഷേധം. കോഴിക്കോട് നടക്കുന്ന നവകേരള സദസ്സിനിടെ രാവിലെ സ്വകാര്യ ഹോട്ടലില്‍ ചേര്‍ന്ന പ്രഭാത യോഗത്തിനും വാര്‍ത്താസമ്മേളനത്തിനും ശേഷം ഗസ്റ്റ് ഹൗസിലേക്ക് മടങ്ങിയ മുഖ്യമന്ത്രിക്കു നേരെ കെഎസ്.യു പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയത്.
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച കെ.എസ്.യു ജില്ലാ പ്രസിഡന്റും സെക്രട്ടറിയും അടക്കം ആറ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് നടക്കാവ് സ്റ്റേഷനിലേക്ക് മാറ്റി.
രാവിലെ പ്രഭാത യോഗം നടന്ന ഹോട്ടലിലേക്ക് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. ഐഎന്‍ടിയുസി പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയത്. ഇവരെ പോലീസ് അറസ്റ്റു ചെയ്തുനീക്കി.






