
2017ലെ സിനിമ പ്രതീക്ഷ എന്ന് പറയുമ്പോഴേ എല്ലാവരും ഒരു പോലെ ആകാംഷയോടെ കാത്തിരിക്കുന്ന ഒരേ ഒരു ചിത്രമാണ് ബാഹുബലി. 2015ലെത്തിയ ചിത്രത്തിന്റെ രണ്ടാം ഭാഗം 2016ലെത്തുമെന്നായിരുന്നു സൂചന. കഴിഞ്ഞ വര്‍ഷം പകുതിയോടെ ഷൂട്ടിങ് പൂര്‍ത്തിയാക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ പദ്ധതി ഇട്ടെങ്കിലും അത് നീണ്ടു പോവുകയായിരുന്നു. ഹൈദരാബാദിലെ കൂറ്റന്‍ സെറ്റില്‍ നടക്കുന്ന ഷൂട്ടിങ് ഇതു വരെ തീര്‍ന്നിട്ടില്ല. എന്നാല്‍ ഇതു കാരണം വെട്ടിലായിരിക്കുന്നത് പ്രഭാസാണ്.
സിനിമയിലെ മറ്റു താരങ്ങള്‍ ഇതിനിടെ രണ്ടും മൂന്നും സിനിമ വീതം ചെയ്യ്തു. എന്നാല്‍ പ്രഭാസിന് ശരീരവും ഗെറ്റപ്പും നിലനിര്‍ത്തേണ്ടത് കൊണ്ട് പല ബിഗ് ബജറ്റ് പ്രോജക്ടുകളും നഷ്ടമായി. ജനുവരിയില്‍ സുജിത് സിങ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലറിനായി താരം കരാര്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് മുടങ്ങിയ അവസ്ഥയിലാണ്. ചിത്രത്തില്‍ മറ്റൊരു ഗെറ്റപ്പിലാണ് താരം എത്തേണ്ടിയിരുന്നത്. ബാഹുബലിയുടെ ഷൂട്ടിങ് പൂര്‍ത്തിയായിട്ടില്ലെങ്കിലും റിലീസില്‍ മാറ്റമുണ്ടാകില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.






