വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വാര്‍ത്തകളാണ് ദിവസവും സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നതാണ്. ഇവയില്‍ പലതും കാണികളെ ഞെട്ടിക്കാറുണ്ട്. സമാനമായ ഒരു സംഭവമാണ് ഇപ്പോള്‍ നെറ്റീസണ്‍സിനിടയില്‍ ചര്‍ച്ചയാകുന്നത്. ലോകത്തില്‍ അപകടം നിറഞ്ഞ നിരവധി ജോലികളുണ്ട്. എങ്ങനെയാണ് ആളുകള്‍ക്ക് ഇത്തരം ഒരു ജോലി ചെയ്യാന്‍ കഴിയുന്നത് എന്നുപോലും തോന്നിക്കുന്ന വിധത്തിലുള്ള ചില ജോലികള്‍ ഉണ്ട്. എന്നാല്‍ അവരുടെ ജീവിത സാഹചര്യകൊണ്ടും പണത്തിന്റെ ആവശ്യംകൊണ്ടും അതുമല്ലെങ്കില്‍ ഇഷ്ടംകൊണ്ടുമാണ് ആളുകള്‍ ഇത്തരം ജോലികള്‍ ചെയ്യാന്‍ തയ്യാറാകുന്നത്. ഇതുപോലെയുള്ള ഒരു ജോലിയാണ് ഇവിടെയും കാണുന്നത്.
@Figen എന്ന എക്സ് അക്കൗണ്ടാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ രണ്ട് യുവാക്കള്‍ ചീറ്റകള്‍ക്ക് ഭക്ഷണം കൊടുക്കുന്നതാണ് കാണാന്‍ സാധിക്കുന്നത്. അതും ഒന്നും രണ്ടും ചീറ്റകളൊന്നും അല്ല, നിരവധി ചീറ്റകളാണ് ഭക്ഷണത്തിന് വേണ്ടി യുവാക്കള്‍ക്ക് ചുറ്റും കൂടിയിരിക്കുന്നത്. 'ബ്രേക്ക്ഫാസ്റ്റ് ടൈം, അവയെ കാണാന്‍ നന്നായിരിക്കുന്നു. ഇങ്ങനെ ഒരു ജോലി ചെയ്യാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ' എന്നും വീഡിയോയുടെ ക്യാപ്ഷനില്‍ ചോദിച്ചിട്ടുണ്ട്. വീഡിയോയില്‍ രണ്ട് യുവാക്കളും ചീറ്റകള്‍ക്ക് കഴിക്കാനുള്ള മാംസക്കഷ്ണങ്ങള്‍ ഇട്ടു കൊടുക്കുന്നത് കാണാം. ഒട്ടും പേടിയില്ലാതെയാണ് യുവാക്കള്‍ തങ്ങളുടെ ജോലി ചെയ്യുന്നത്. അതുപോലെ തന്നെ ചീറ്റകളും യുവാക്കളെ അക്രമിക്കാനൊന്നും തുനിയുന്നില്ല. ഏതോ നാഷണല്‍ പാര്‍ക്കില്‍ വച്ചാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത് എന്ന് വ്യക്തമാണ്.
നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വീഡിയോ വൈറലായത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകള്‍ നല്‍കിയിരിക്കുന്നത്. എന്ത് തന്നെ വന്നാലും ഇങ്ങനെ ഒരു ജോലി ചെയ്യാന്‍ തങ്ങളെ കൊണ്ട് സാധിക്കില്ല എന്നാണ് മിക്കവരുടേയും കമന്റ്. എന്തുകൊണ്ടാണ് അവ അവര്‍ക്ക് ഭക്ഷണം നല്‍കുന്നവരെ അക്രമിക്കാന്‍ തുനിയാത്തത് എന്ന സംശയവും പലരും ചോദിച്ചു. എന്നാല്‍, അതേസമയം ചിലര്‍ ഈ ജോലി എക്സൈറ്റിംഗും വെല്ലുവിളി നിറഞ്ഞതുമാണ് താനത് ചെയ്യാന്‍ തയ്യാറാണ് എന്നും കമന്റില്‍ കുറിച്ചിട്ടുണ്ട്.

Comments