
ലോകത്തിലെ ആദ്യത്തേതും ഏറ്റവും വലുതുമായ തടി നഗരം നിർമ്മിക്കുമെന്ന് സ്വീഡൻ . സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്ഹോമിലാണ് ലോകത്തിലെ ആദ്യത്തെ തടി നഗരം നിർമ്മിക്കുന്നത്. ഈ അത്ഭുത നഗരം വൈറ്റ് ആർക്കിടെക്റ്റ്, ഹെന്നിംഗ് ലാർസൻ, ഡാനിഷ് സ്റ്റുഡിയോ, സ്വീഡിഷ് എന്നീ സ്ഥാപനങ്ങൾ ചേർന്നാണ് നിര്‍മ്മിക്കുന്നത്.
2025 ലാകും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുക. 2027 -ഓടെ തടി നഗരം സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി വിജയിച്ചാൽ ഇത് സ്വീഡന് വലിയയൊരു നേട്ടമായിരിക്കും. 2,50,000 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന തടി നഗരം നിർമ്മിക്കുമെന്നാണ് റിയൽ എസ്റ്റേറ്റ് ഡെവലപ്പർ, ആട്രിയം ലുങ്ബെർഗിന്റെ ടീം വ്യക്തമാക്കിയിട്ടുള്ളത്. 2,000 വീടുകളും 7,000 ഓഫീസുകളും കടകൾ, ഭക്ഷണശാലകൾ, പാർക്കുകൾ എന്നിവയും ഇതിൽ ഉൾപ്പെടും. ഇതോടെ ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിക്കാൻ കഴിയുമെന്നാണ് സ്വീഡന്റെ പ്രതീക്ഷ.
നഗരം മുഴുവൻ അഞ്ച് മിനിറ്റിനുള്ളിൽ ചുറ്റിക്കറങ്ങാൻ കഴിയുന്ന വിധത്തിലാണ് ഇവയുടെ നിർമ്മാണം. അതിനാൽ അഞ്ച് മിനിറ്റ് നഗരം എന്നും ഇത് അറിയപ്പെടുന്നു.






