
മുംബൈ: ഐപിഎല്ലില്‍ താരങ്ങളെ കൈമാറാനും നിലനിര്‍ത്താനും ഒഴിവാക്കാനുമുള്ള അവസാന ദിനത്തില്‍ ചെന്നൈ സൂപ്പർ കിംഗ്സ്. 16.25 കോടി രൂപ മുടക്കി കഴിഞ്ഞ സീസണിൽ ടീമിലെത്തിച്ച ബെൻ സ്റ്റോക്സിനെ ചെന്നൈ റിലീസ് ചെയ്തു. സീസണിൽ പരുക്കേറ്റ് പുറത്തിരുന്ന സ്റ്റോക്സ് മോശം ഫോമിലായിരുന്നു.
ഏറെക്കാലമായി ടീമിനൊപ്പമുള്ള അമ്പാട്ടി റായുഡു, ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ഡ്വെയിൻ പ്രിട്ടോറിയസ്, ദക്ഷിണാഫ്രിക്കൻ പേസർ സിസാൻഡ മഗാല, ന്യൂസീലൻഡ് പേസർ കെയിൽ ജമീസൺ, ഇന്ത്യൻ പേസർ ആകാശ് സിംഗ് എന്നിവരെയും സിഎസ്കെ റിലീസ് ചെയ്തു.
നിലനിർത്തിയ താരങ്ങൾ; എംഎസ് ധോണി(w/c), രവീന്ദ്ര ജഡേജ, അജിങ്ക്യ രഹാനെ, റുതുരാജ് ഗെയ്ക്വാദ്, ദീപക് ചാഹർ, ശിവം ദുബെ, രാജ്വർധൻ ഹംഗർഗേക്കർ, തുഷാർ ദേശ്പാണ്ഡെ, പ്രശാന്ത് സോളങ്കി, സിമർജീത് സിംഗ്, അജയ് മണ്ഡല്, നിശാന്ത് സിന്ധു, ഷൈക് റഷീദ്, മുകേഷ് ചോധരി, മുകേഷ് ചൗധരി ഡെവൺ കോൺവേ, മിച്ചൽ സാന്റ്നർ, മഹേഷ് തീക്ഷണ, മതീഷ പതിരണ
അതേസമയം ചെന്നൈ സൂപ്പര്‍ കിങ്സ് ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ പ്രിട്ടോറിയസിനെ റിലീസ് ചെയ്തു. ചെന്നൈ തന്നെ നിലനിര്‍ത്തിയില്ലെന്ന വാര്‍ത്ത പ്രിട്ടോറിയസ് തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. സിഎസ്കെയ്ക്ക് നന്ദി പറഞ്ഞ പ്രിട്ടോറിയസ് 2024 സീസണിന് ആശംസകള്‍ നേരുകയും ചെയ്തു. രണ്ട് സീസണുകളാണ് താരം സൂപ്പര്‍ കിങ്സിന് വേണ്ടി കളിച്ചത്.





