
മകന് സാപ്പിയുടെ പിറന്നാള്‍ ആഘോഷമാക്കി നടന് സിദ്ദീഖും കുടുംബവും. നടനും സിദ്ദിഖിന്റെ മകനുമായ ഷഹീന് സിദ്ദിഖ് ആണ് പിറന്നാള്‍ ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഓരോ ദിവസം ചെല്ലുന്തോറും ചെറുപ്പമാകുന്ന സാപ്പിക്ക് പിറന്നാള്‍ ആശംസകള്‍ എന്നായിരുന്നു ഹഷീന്‍ ക്യാപ്ഷനായി നല്‍കിയത്. ഷഹീന്റെ ഭാര്യ ഡോ അമൃതയും ഒപ്പമുണ്ടായിരുന്നു.
നിരവധിപ്പേരാണ് സാപ്പിക്ക് പിറന്നാളാശംസകളുമായെത്തുന്നത്. സാപ്പിക്കൊപ്പമുളള മനോഹരചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഡോ. അമൃത പിറന്നാളാശംസകള്‍ നേര്‍ന്നത്.






