
ബോളിവുഡ് കിംഗ് ഖാന് ഷാരൂഖ് ഖാനെ മാത്രമല്ല താരത്തിന്റെ കുടുംബവും ആരാധകരുടെ പ്രിയപ്പെട്ടവരാണ്. ഭാര്യ ഗൗരി ഖാനും മക്കളായ ആര്യനും സുഹാനയും അബ്രാനുമൊക്കെ സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി ഏറ്റവും അടുത്ത് നില്‍ക്കുന്നവരാണ്. ഷാരൂഖിന്റെ അഭിനയപാരമ്പര്യം കാത്തുസൂക്ഷിച്ച് ആദ്യം താരപുത്രിയായ സുഹാനയാണ് വെള്ളിത്തിരയിലേക്കെത്തുന്നത്. ടൈഗർ ബേബി പ്രൊഡക്ഷൻസ് നിർമ്മിച്ച് സോയ അക്തർ സംവിധാനം ചെയ്ത ഇന്ത്യൻ കൗമാരക്കാരുടെ മ്യൂസിക്കൽ കോമഡി ചിത്രമാണ് ദി ആർച്ചീസ് എന്ന ചിത്രത്തിലൂടെയാണ് സുഹാന അഭിനയത്തിലേക്ക് ചുവടു വയ്ക്കുന്നത്. ഇപ്പോഴിതാ ആ സിനിമയിലെ നൃത്ത രംഗം പങ്കിട്ടിരിക്കുകയാണ് ഗൗരി ഖാന്. ‘‘എന്റെ പെണ്‍കുട്ടികളെ കാണൂ...’’ എന്ന ക്യാപ്ഷനും നല്‍കിയാണ് ഗൗരി ഈ വീഡിയോ പങ്കിട്ടിരിക്കുന്നത്. വീഡിയോയില്‍ വെള്ള ഷര്‍ട്ടും കറുത്ത ഷോര്‍ട്സും ധരിച്ച് രസകരമായി ഒരു റോളർ-സ്കേറ്റിംഗ് നൃത്തം ചെയ്യുന്ന സുഹാനയെ കാണാം. സുഹാന ഖാനും ഖുഷി കപൂറും അഗസ്ത്യ നന്ദയെ ഒരു പാഠം പഠിപ്പിക്കാൻ ആഗ്രഹിക്കുന്നതായാണ് ഡിഷ്യൂം ഡിഷ്യൂം എന്ന ഗാനരംഗം. സുഹാന ഖാൻ, ഡോട്ട്, ഖുഷി കപൂർ എന്നിവരാണ് ഗാനരംഗത്തുള്ളത്.






