നവകേരളാ സദസില്‍ പങ്കെടുത്ത ഡിസിസി അംഗമായ എ പി മൊയ്തീനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടിയുടെ നിര്‍ദേശത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചത് സംഘടന വിരുദ്ധ പ്രവര്‍ത്തിയാണെന്ന് കണ്ടെത്തിയാണ് ഈ നടപടി.
എ പി മൊയ്തീനെ സസ്പെന്‍ഡ് ചെയ്തത് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ്. എ പി മൊയ്തീന് ഇന്ന് രാവിലെയാണ് പരിപാടിയില്‍ പങ്കെടുത്തത്. ഇതിന് പിന്നാലെ വൈകുന്നേരത്തിനുള്ളില്‍ തന്നെ സസ്പെന്‍ഡ് ചെയ്തതായി അറിയിച്ച് പാര്‍ട്ടി ഉത്തരവിറക്കുകയായിരുന്നു.






