
നടി ശിവദ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു. സാരിയില്‍ സുന്ദരിയായി മഴ ആസ്വദിക്കുകയാണ് ശിവദ.
പിങ്ക് നിറത്തിലുള്ള സാരിയണിഞ്ഞാണ് ശിവദ ഫോട്ടോയിലുളളത്.
കറുത്ത നിറത്തിലുള്ള സ്ലീവ്ലെസ്സ് ബ്ലൗസാണ് സാരിയോടൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. നടുമുറ്റമൊക്കെയുള്ള തറവാട്ടിലിരുന്ന് മഴ ആസ്വദിക്കുന്ന ഫോട്ടോഷൂട്ടാണ് താരം പങ്കുവെച്ചത്. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് താഴെയായി കമന്റുകളുമായി എത്തുന്നത്.
ടെലിവിഷന്‍ അവതാരകയായിരുന്ന ശിവദ 2011 പുറത്തിറങ്ങിയ ലിവിംഗ് ടുഗദര്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തുന്നത്. എന്നാല്‍ 2014ല്‍ പുറത്തിറങ്ങിയ നെടുഞ്ചാലൈ എന്ന തമിഴ് ചിത്രമാണ് ശിവദയെ ശ്രദ്ധേയയാക്കിയത്. മലയാളത്തില്‍ താരത്തിന്റേതായി അവസാനം റിലീസ് ചെയ്ത സിനിമ 2018 ആണ്. സീക്രട്ട് ഹോം ആണ് പുറത്തിറങ്ങാനിരിക്കുന്ന സിനിമ.






