
കൊച്ചി : ഐ.എസ്.എല്ലിൽ ആവേശപ്പോര്. കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിൻ എഫ്സിയെ നേരിടും. ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ പിടിക്കാനാണ്കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്നത് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി എട്ടിനാണ് മത്സരം. സ്വന്തം തട്ടകത്തില്‍ ബദ്ധവൈരികളായ ചെന്നൈയിനെ നേരിടുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴ്സ് പ്രതീക്ഷിക്കുന്നില്ല.
തുടര്‍ച്ചയായ മൂന്ന് മത്സരങ്ങള്‍ വിജയിച്ചതിന്റെ കുതിപ്പിലാണ്ബ്ലാസ്റ്റേഴ്സ്ചെന്നൈയിൻ എഫ്സിക്കെതിരെ ഇറങ്ങുന്നത്. പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ്സി.ഏഴ് മത്സരങ്ങളില്‍ നിന്നും 13 പോയിന്റുാണ് മഞ്ഞപ്പടയക്ക്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 2020 സീസണിനു ശേഷം ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിക്കാന്‍ ചെന്നൈയിന് കഴിഞ്ഞിട്ടില്ല എന്നൊരു കണക്കുകൂടിയുണ്ട്. ഏഴാം സ്ഥാനത്തുള്ള ചെന്നൈയിനെ പരാജയപ്പെടുത്തിയാല്‍ ഗോവയെ മറികടന്ന് ബ്ലാസ്റ്റേഴ്സിന് ഒന്നാം സ്ഥാനത്തേക്ക് വീണ്ടും തിരികെയെത്താം







Comments