
നമ്മുക്ക് ചുറ്റും നാം ഇന്നുവരെ നേരില്‍ കാണാത്ത പല വിചിത്ര കാഴ്ചകളും ഉണ്ട്. എന്നാല്‍ ഇത്തരം കാഴ്ചകള്‍ ആദ്യമായി കാണുന്നവര്‍ക്ക് അതൊരു അത്ഭുത കാഴ്ചയായിരിക്കും. ഇത് സംബന്ധിച്ച ഒട്ടനവധി വാര്‍ത്തകള്‍ നാം സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയിട്ടുണ്ട്. അതുപോലെയൊരു വീഡിയോയാണ് ഇപ്പോള്‍ നെറ്റീസണ്‍സിനിടയില്‍ വൈറലാകുന്നത്.
@leomike101 എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ബീച്ചിലെത്തിയ ജനങ്ങളെയാകെ അമ്പരപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്ത ഒരു സംഭവമാണ് വീഡിയോയില്‍ കാണുന്നത്. കടലില്‍ നിന്നും ഉയര്‍ന്നു പൊങ്ങുന്ന മീനുകളാണ് വീഡിയോയില്‍. അതില്‍ നിറയെ മീനുകള്‍ ചാടുന്നത് കാണാം. ആളുകള്‍ ഈ അസാധാരണമായ സംഭവം കണ്ടതോടെ എത്രയും വേഗം കരയിലേക്ക് കയറുന്നതിന് വേണ്ടി ശ്രമിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.
വീഡിയോ കാണുമ്പോള്‍ തന്നെ ആളുകള്‍ നന്നായി ഭയന്നിട്ടുണ്ടെന്ന് വ്യക്തമാണ്. വീഡിയോയുടെ കാപ്ഷനില്‍ ഇത്തരം സംഭവങ്ങളുണ്ടാവുകയാണ് എങ്കില്‍ ശ്രദ്ധിക്കണം എന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വീഡിയോയുടെ കാപ്ഷനില്‍ പറയുന്നത്, ഇത് ഹെലികോപ്റ്ററില്‍ നിന്നും പകര്‍ത്തിയ ദൃശ്യങ്ങളാണ് എന്നാണ്. ഈ ദൃശ്യങ്ങളില്‍ ഒരുകൂട്ടം മീനുകള്‍ വെള്ളത്തില്‍ നിന്നും പൊങ്ങിച്ചാടുന്നത് കാണാം.
ഇങ്ങനെ സംഭവിക്കുന്നത് അവ എന്തെങ്കിലും തരത്തിലുള്ള ഭീഷണി നേരിടുമ്പോഴാണ്. പ്രത്യേകിച്ചും സ്രാവിനെ പോലെയുള്ളവ വരുമ്പോള്‍. സ്രാവുകള്‍ മത്തികളെ ഭക്ഷണമാക്കാറുണ്ട്. അതിനാല്‍ നിങ്ങള്‍ ബീച്ചില്‍ പോകുമ്പോള്‍ ഇങ്ങനെ എന്തെങ്കിലും സംഭവം കാണുകയാണ് എങ്കില്‍ എത്രയും പെട്ടെന്ന് അവിടെ നിന്നും മാറണം എന്നും കാപ്ഷനില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വീഡിയോയില്‍ നൂറുകണക്കിന് മീനുകളാണ് ഇത്തരത്തില്‍ ചാടുന്നത്. കാണികളില്‍ ഈ കാഴ്ച അത്ഭുതം സൃഷ്ടിച്ചു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ വീഡിയോയ്ക്ക് താഴെ നിരവധി ആളുകള്‍ കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്.






